ആരോഗ്യ ഇൻഷുറൻസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യ ഇൻഷുറൻസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏറ്റവുമധികം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. പുതുവർഷ തീരുമാനം മാത്രമല്ല ഇൻകം ടാക്സ് ഇളവുകളും അതിനൊരു കാരണമാണ്. ഇന്ന് ചികിത്സാ ചെലവുകൾ താങ്ങാവുന്നതിനപ്പുറം വളർന്നുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അവശ്യം േവണ്ട ഒന്നായി മാറിയിരിക്കുന്നു മനുഷ്യനെ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും വ്യാകുലപ്പെടുത്തുന്നവയാണ്‌ അപകടങ്ങളും രോഗങ്ങളും. അപകടം മൂലമോ അസുഖം മൂലമോ, അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഭാരിച്ച ചെലവുകളെ നേരിടാന്‍ തയ്യാറാക്കിയിട്ടുള്ള ഒന്നാണ്‌ മെഡിക്ലെയിം പോളിസി. അസുഖം മൂലം ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടിവരുമ്പോള്‍ അനുബന്ധമായി വരുന്ന മുറി വാടക, ഐ.സി.യു ചാര്‍ജ്ജ്‌, ഡോക്‌ടര്‍ അഥവാ സര്‍ജന്റെ ഫീസ്‌, ഓപ്പറേഷന്‍ തിയ്യറ്റര്‍ ചാര്‍ജ്ജ്‌, എക്‌സ്‌റെ, സ്‌കാനിങ്ങ്‌, എം.ആര്‍.ഐ തുടങ്ങിയ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍ തുടങ്ങിയവ മെഡിക്ലെയിം പോളിസിപ്രകാരം തിരികെ ലഭിക്കുന്നു.


സാധാരണഗതിയില്‍ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടി വരുമ്പോഴുള്ള ചെലവുകളാണ്‌ തിരികെ ലഭിക്കാന്‍ അര്‍ഹതപ്പെട്ടത്‌. ഡയാലിസിസ്‌, കെമോതെറാപ്പി, റേഡിയോതെറാപ്പി, കണ്ണ്‌/പല്ല്‌ തെറാപ്പി, വൃക്കയിലെ കല്ല്‌ നീക്കം ചെയ്യല്‍ എന്നിവ ആശുപത്രിയില്‍ വച്ച്‌ നടത്തുകയും അന്നേ ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്യുകയാണെങ്കിലും ആശുപത്രി ചെലവുകള്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നതാണ്‌.

 

അസുഖം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‌ 30 ദിവസം മുമ്പും ആശുപത്രിയില്‍ നിന്നും പോന്നതിന്‌ 60 ദിവസത്തിനുള്ളിലും വരുന്ന ചികിത്സാ ചെലവുകളും തിരികെ ലഭിക്കുന്നു.
പോളിസി എടുത്ത്‌ ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരുന്നതല്ല.
ഇന്ത്യയില്‍ വച്ചു നടത്തപ്പെടുന്ന ചികിത്സകള്‍ക്കുമാത്രമേ ആനുകൂല്യത്തിന്‌ അര്‍ഹതയുള്ളൂ.

 

ഇന്ന് മൂന്നു വയസ്സു മുതൽ 90 വയസ്സു വരെ ആർക്കും വിവിധ മെഡിക്ലെയിം ഇൻഷുറൻസ് പദ്ധതികളുെട ഭാഗമാകാനാകും


അലോപ്പതി ചികിത്സാ ചെലവിന്‌ മാത്രമേ ക്ലെയിം ലഭിക്കൂ. ചില പ്രതേ്യക പോളിസികളില്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി ആയുര്‍വേദ ചികിത്സയ്‌ക്കും ക്ലെയിം നല്‍കുന്നു.
ഗര്‍ഭം/്രപസവ സംബന്ധമായ ആശുപത്രി ചെലവുകള്‍ക്ക്‌ ക്ലെയിം ലഭിക്കുന്നതല്ല. ചില പ്രതേ്യക ഗ്രൂപ്പ്‌ പോളിസികളില്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി പ്രസവ ചികിത്സയ്‌ക്കും ക്ലെയിം നല്‍കുന്നുണ്ട്‌.
കണ്ണട, കോണ്‍ടാക്‌ട്‌ ലെന്‍സ്‌, ശ്രവണസഹായി എന്നിവക്കുള്ള ചെലവുകള്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.
എയ്‌ഡ്‌സ്‌ സംബന്ധമായ അസുഖങ്ങള്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.
രോഗം ഉണ്ട്‌ എന്ന്‌ സംശയിച്ച്‌ നടത്തപ്പെടുന്ന രോഗനിര്‍ണ്ണയ പരീക്ഷണങ്ങളുടെ ചെലവുകള്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.
പോളിസി എടുക്കുന്ന സമയത്ത്‌ നിലവിലില്ല എങ്കില്‍ പോലും തിമിരം, പേ്രാസ്റ്റേറ്റ്‌ സംബന്ധമായ അസുഖങ്ങള്‍, കുടലിറക്കം, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍, വൃഷ്‌ണ വീക്കം, പൈല്‍സ്‌, ജ•നായുള്ള ആന്തരിക അസുഖങ്ങള്‍, ഫിസ്റ്റുല, സൈനസൈറ്റിസ്‌ സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക്‌ പോളിസി എടുത്തതിന്‌ ആദ്യത്തെ ഒരു വര്‍ഷത്തേക്ക്‌ ക്ലെയിമിന്‌ അര്‍ഹതയില്ല.
രോഗാനന്തരമുള്ള വിശ്രമം, പൊതുവായുള്ള അനാരോഗ്യം, വിശ്രമം, രഹസ്യ രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.

 

ക്രിട്ടിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസി:

 

മാരകേരാഗങ്ങള്‍ക്കുള്ള സംരക്ഷണം നല്‍കുന്ന പോളിസി ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ്‌. കാരണം മാരകേരാഗങ്ങള്‍ ദിനം്രപതി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഒരു ഡസേനാളം മാരകേരാഗങ്ങള്‍ കവര്‍ ചെയ്യുന്നുണ്ട്‌. സാധാരണ മെഡിെക്ലയിം പോളിസിയില്‍ ചേര്‍ന്നാല്‍ ചികിത്സിക്കാനുള്ള ചിലവുകള്‍ ലഭ്യമാവുേമ്പാള്‍ മേല്‍പ്പറഞ്ഞ പോളിസിയില്‍ അസുഖം (മാരകേരാഗങ്ങള്‍) കണ്ടുപിടിച്ചാല്‍ ഇന്‍ഷുര്‍ ചെയ്‌ത തുക മുഴുവനായും തന്നെ മുന്‍കൂറായി കമ്പനി നല്‍കുന്നു.

 

ഹോസ്‌പിറ്റല്‍ ക്യാഷ്‌ പോളിസി:

 

ആശുപ്രതിയില്‍ അസുഖംമൂലെമാ, അപകടംമൂലമൊ അഡ്‌മിറ്റ്‌ ചെയ്‌താല്‍ പ്രതിദിനബത്ത (ഹോസ്‌പിറ്റല്‍ അലവന്‍സ്‌) ലഭിക്കുന്ന പോളിസികള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇത്‌ അടിസ്ഥാനേപാളിസിേയാട്‌ ചേര്‍ത്താണ്‌ സാധാരണ കൊടുക്കുന്നത്‌. നമുക്ക്‌ ഇഷ്ടമുള്ള പ്രതിദിനബത്ത തിരെഞ്ഞടുക്കണം. (ഉദാഃ 500/1000/2000 എന്നീ തുകകള്‍). പോളിസിയില്‍ പറഞ്ഞ്രപകാരം ആശുപ്രതിയില്‍ അഡ്‌മിറ്റ്‌ ആയാല്‍ ഇന്‍ഷുര്‍ ചെയ്‌ത പ്രകാരമുള്ള അലവന്‍സ്‌ ലഭിക്കും. പക്ഷെ ഇത്‌ പരമാവധി ഒരു മാസം മുതല്‍ രണ്ടുമാസം വരെ ആയിരിക്കും.

 

ആക്‌സിഡന്റ്‌ മെഡിെക്ലയിം പോളിസി:

 

അപകടം പറ്റിയാല്‍ മാത്രം ആശുപ്രതിചിലവുകള്‍ ലഭ്യമാവുന്ന ആക്‌സിഡന്റ്‌ മെഡിെക്ലയിം പോളിസികള്‍ ഇന്ന്‌ സുപരിചിതമാണ്‌. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ തുകക്കുള്ള കവേറജാണ്‌ ഇതില്‍ ലഭ്യമാവുക. ഇതിനുപുറമേ ആംബുലന്‍സ്‌ വാടക, എല്ലുകള്‍ക്ക്‌ പൊട്ടലുണ്ടായാലുള്ള നഷ്ടപരിഹാരം, അപകടംമൂലം ജോലി നഷ്ടെപ്പട്ടാലുള്ള നഷ്ടപരിഹാരം, റോഡപകടങ്ങള്‍ മാത്രമായുള്ള നഷ്ടപരിഹാരം എന്നിവയും ലഭ്യമാണ്‌.

 

സീനിയര്‍ സിറ്റിസണ്‍ പോളിസി:

സാധാരണ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ 55 60 വയസ്സ്‌ പ്രായം വരെയാണ്‌ തുടക്കത്തില്‍ പോളിസി നല്‍കുന്നത്‌. പക്ഷെ സീനിയര്‍ സിറ്റിസണ്‍ പേരിനെ പോലെ തന്നെ 60നും 70നും മദ്ധേ്യ പ്രായമുള്ളവര്‍ക്കുേവണ്ടി പ്രതേ്യകം തയ്യാര്‍ ചെയ്‌ത പോളിസിയാണ്‌. 69 വയസ്സ്‌ കഴിഞ്ഞാലും തുടര്‍ന്നും പോളിസി പുതുക്കുവാന്‍ സൗകര്യവും ഉണ്ട്‌. പോളിസിയില്‍ ചേരാന്‍ മെഡിക്കല്‍ പരിേശാധന ആവശ്യമില്ല. ഇന്ത്യയിലുടനീളമുള്ള 3800ഓളം ആശുപ്രതികളിലൂടെ ചികിത്സ ലഭ്യമാണ്‌. നിലവിലുള്ള അസുഖങ്ങള്‍ക്ക്‌ ഈ പോളിസിയില്‍ കവേറജ്‌ ലഭ്യമാണ്‌. പക്ഷെ പോളിസിയില്‍ ചേരുന്നതിനുമുമ്പ്‌ 12 മാസത്തിനുള്ളില്‍ നടത്തിയ ചികിത്സകള്‍ക്ക്‌ ഭാവിയില്‍ കവേറജ്‌ ലഭ്യമല്ല. അസുഖമോ അപകടമോ വന്ന്‌ ചികിത്സിേക്കണ്ടിവന്നാല്‍ 24 മണിക്കൂെറങ്കിലും ആശുപ്രതിയില്‍ അഡ്‌മിറ്റ്‌ ആയിരിക്കണം.

 

സൂപ്പര്‍ ടോപ്‌ അപ്‌ പോളിസി:

 

മാരകരോഗങ്ങള്‍ നേരത്തെ കണ്ടുതുടങ്ങുന്ന ഈ കാലഘട്ടത്തില്‍ മെഡിെക്ലയിം സൂപ്പര്‍ ടോപ്‌ അപ്‌ പോളിസി വളെരയധികം ഗുണം ചെയ്യും. ചെറിയ അസുഖങ്ങെളാന്നും ക്ലെയിം ചെയ്യാതെ ലക്ഷകണക്കിന്‌ രൂപ ചിലവുവരുന്ന മാരകേരാഗങ്ങള്‍ കവര്‍ ചെയ്യാന്‍ ചുരുങ്ങിയ പ്രീമിയം അടച്ച്‌ ടോപ്‌ അപ്‌ പോളിസി എടുക്കാവുന്നതാണ്‌. ഒരു സാധാരണ പോളിസിയും, ടോപ്‌ അപ്‌ പോളിസിയും ഉണ്ടെങ്കില്‍ നമുക്ക്‌ ഭാവി ചികിത്സാചിലവുകള്‍ മറക്കാം എന്നര്‍ത്ഥം.

 

സ്റ്റുഡന്‍ഡ്‌ പോളിസി:

 

നമ്മുടെ കുട്ടികള്‍ ഏതുതരം വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നവരായാലും അവര്‍ പലതരത്തിലുള്ള റിസ്‌കുകെള അഭിമുഖീകരിേക്കണ്ടിവേന്നക്കാം. അതില്‍ അപകടമരണം, അസുഖങ്ങള്‍, തീപിടുത്തം, വെള്ളെപ്പാക്കം, പാമ്പുകടി മൂലമുള്ള മരണം, വാഹനാപകടങ്ങള്‍, സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌, മുതലായവ മൂലമുള്ള പരുക്കുകള്‍, പ്രകൃതി ദുരന്തങ്ങള്‍, മുങ്ങിമരണം, ഭക്ഷ്യവിഷബാധ, ആക്രമണങ്ങള്‍, മുതലായവയാണ്‌. മാതാപിതാക്കള്‍ക്ക്‌ അത്യാഹിതം സംഭവിച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്‌ വരെ നല്‍കുന്ന പോളിസികള്‍ ഇന്ന്‌ നിലവിലുണ്ട്‌. കുട്ടികളുടെ ആരോഗ്യസംരക്ഷണ പരിപാടികള്‍ നടപ്പിലാക്കുന്നത്‌ ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും ഒരു വലിയ ആശ്വാസമായിരിക്കുെമന്നതില്‍ സംശയമില്ല.

 

ഗ്രൂപ്പ്‌ മെഡിെക്ലയിം പോളിസി:

 

തൊഴിലാളികള്‍, ജീവനക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍, പെ്രാഫഷണലുകള്‍, കൃഷിക്കാര്‍ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ആളുകള്‍ക്ക്‌ ഇന്ന്‌ സംഘടനയുണ്ട്‌. വ്യക്തിയായാലും, കുടുംബമായാലും അസുഖങ്ങള്‍, അപകടങ്ങള്‍, മാരകരോഗങ്ങള്‍, എന്നിവ ദിനംപ്രതി കൂടുന്നതുകൊണ്ട്‌ സാമ്പത്തിക നഷ്‌ടങ്ങള്‍ അപ്രതീക്ഷിതമായി ഏറ്റുവാങ്ങേണ്ടിവരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുയോജ്യമായ പോളിസികള്‍ നിലവിലുണ്ടെങ്കിലും ആകെ ജനസംഖ്യയുടെ 15%ത്തില്‍ താഴെ മാത്രമെ ഇന്‍ഷുര്‍ ചെയ്‌ത്‌ സുരക്ഷിതരായിട്ടുള്ളൂ. ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സില്‍ അപകട ഇന്‍ഷുറന്‍സും അതിനോടനുബന്ധിച്ച സംരക്ഷണവും, മെഡിക്ലെയിം ഇന്‍ഷുറന്‍സും അതിനോടനുബന്ധിച്ച സംരക്ഷണവും ഇന്ന്‌ ലഭ്യമാണ്‌. ഓരോരുത്തരുടെയും തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ടതാണ്‌ പ്രധാന റിസ്‌ക്കുകള്‍. തൊഴില്‍ജന്യ രോഗങ്ങളും, പാരമ്പര്യ രോഗങ്ങളും ഒട്ടും കുറവല്ല. വ്യായാമകുറവ്‌, ഭക്ഷണരീതി, ജീവിതശൈലി, മാനസിക പിരിമുറുക്കം, പരിസ്ഥിതി മലിനീകരണം, എന്നിവ നമ്മെ നേരത്തെ രോഗികളാക്കുന്നു. മാത്രമല്ല ആധുനിക ചികിത്സ ലഭ്യമായതുമൂലം ആയുര്‍ദൈര്‍ഘ്യം കൂടിവരുന്നതും ഇന്‍ഷുറന്‍സിന്റെ പ്രസക്തിയേറുന്നു. ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ചെയ്യുമ്പോള്‍ റിസ്‌ക്‌ കവര്‍ ചെയ്യുന്നത്‌ അതിലെ മെമ്പര്‍മാരാണ്‌, മാത്രമല്ല ഒരേ ഒരു പോളിസിയായിരിക്കും. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അപകട ഇന്‍ഷുറന്‍സില്‍ നിന്നും ലഭിക്കുന്ന 20 ഓളം വിവിധങ്ങളായ റിസ്‌ക്കുകള്‍ കവര്‍ ചെയ്യുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാദ്ധ്യമാകും. ആളുകള്‍ കൂടുംതോറും പ്രീമിയത്തില്‍ കുറവ്‌ ലഭ്യമാണ്‌.

 

ശ്രദ്ധിക്കേണ്ട പ്രധാന ചില കാര്യങ്ങൾ

 

  1. ഇന്‍ഷുര്‍ ചെയ്യുേമ്പാള്‍ അസുഖത്തെ കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ രേഖപ്പെടുത്തുക

  2. പോളിസിയില്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക്‌ ക്ലെയിം ലഭിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്യുെമന്നും ക്ലെയിം നടപടികള്‍ എന്തെല്ലാമാെണന്നുമുള്ള ലഘുേരഖ പ്രാദേശിക ഭാഷയില്‍ പോളിസി ഉടമക്ക്‌ കൊടുക്കുക

  3. വിപണനസമയത്ത്‌ പോളിസിെയക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക

  4. മെഡിക്കല്‍ പരിേശാധന പ്രായേഭദെമനെ്യ നിര്‍ബന്ധമായി അംഗീകൃത ക്ലിനിക്‌/ആശുപ്രതിയില്‍ നിന്നും നടത്തുക

  5. മെഡിക്കല്‍ പരിേശാധന നടത്തുന്ന സ്ഥാപനങ്ങളിലെ സൗകര്യം, പരിേശാധനയിലെ കൃത്യത എന്നിവ ഉറപ്പുവരുത്തുക

  6. ആശുപ്രതികളില്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഡിപ്പാര്‍ട്ടുെമന്റിലെ ജീവനക്കാര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാര്‍ എന്നിവര്‍ മുന്‍കൈെയടുത്ത്‌ ക്ലെയിം നടപടി്രകമങ്ങള്‍ സുഗമമാക്കാനും പോളിസിെയക്കുറിച്ചും ഉള്ള ടെ്രയിനിംഗ്‌ നിര്‍ബന്ധമായും നടപ്പിലാക്കുക

  7. ആശുപ്രതികളില്‍ മെഡിെക്ലയിം ചികിത്സക്കായി വരുന്നവര്‍ക്ക്‌ അമിതമായ ചികിത്സകളും അമിതമായ ചാര്‍ജ്ജുകളും ഇടുന്നിെല്ലന്ന്‌ ഉറപ്പുവരുത്തുക

  8. ആശുപ്രതികളെ നിയ്രന്തിക്കാനും അവരുടെ സൗകര്യങ്ങള്‍ക്കനുപാതമായി ചികിത്സാചിലവുകള്‍ നിശ്ചയിക്കുകയും ചെയ്യുക. ഇതിനായി റെഗുേലറ്ററി അതോറിറ്റി രൂപീകരിക്കുക

  9. ആശുപ്രതികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്നുള്ള ക്ലെയിം തുക സമയപരിധി നിശ്ചയിച്ച്‌ എത്രയും വേഗം കൈമാറുക

  10. പോളിസി ഉടമയുടെ അറിേവാടും സമ്മതേത്താടും ചികിത്സാചിലവുകള്‍ എത്രയാെണന്ന്‌ ആശുപത്രി അധികൃതര്‍ ഡിസ്‌ചാര്‍ജ്‌ ചെയ്യുന്നതിനുമുമ്പ്‌ രോഗിയെ ബോധിപ്പിക്കുക

  11. ആശുപ്രതികള്‍, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാര്‍ എന്നിവര്‍ ആധുനിക സംവിധാനങ്ങള്‍ (കമ്പ്യൂട്ടര്‍, ഫാക്‌സ്‌) മുതലായവ 24 മണിക്കൂറും സേവന സന്നദ്ധമാക്കിെവക്കുക. ക്ലെയിം അനുബന്ധ സേവനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭാഷയിലുള്ള ഹെല്‍പ്‌ ലൈന്‍ സ്ഥാപിക്കുക.

  12. ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച്‌ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക.

  13. ചികിത്സാ ചെലവുകള്‍ എത്രയാവുമെന്ന്‌ കണക്കാക്കി അതനുസരിച്ച്‌ കവറേജ്‌ ഉറപ്പാക്കുക.

  14. കുടുംബത്തിലെ എല്ലാവരെയും (കുട്ടികള്‍ ഉള്‍പ്പടെ) ഇന്‍ഷുര്‍ ചെയ്യുക.

  15. നിലവിലുള്ള അസുഖങ്ങള്‍ വെളിപ്പെടുത്താതെ, അത്‌ ചികിത്സിക്കാനും ക്ലെയിം ലഭിക്കാനും ശ്രമിക്കാതിരിക്കുക.

  16. രോഗം ഭേദമാകുന്നതിനുള്ള ചികിത്സ സമ്പ്രദായത്തിന്‌ പകരം ആര്‍ഭാടമായ ചികിത്സാ സമ്പ്രദായം ഒഴിവാക്കുക.

  17. മെഡിക്കല്‍ പരിശോധനക്ക്‌ വിധേയരാകുന്നതിന്‌ മുമ്പ്‌ മരുന്നുകള്‍ സേവിക്കാതെ പരിശോധന വിധേയരാവുക.

 

പുതുക്കാൻ മറക്കരുത്

 

ഒരിക്കൽ പോളിസി എടുത്താൽ ഇടയ്ക്കു മുടങ്ങിപ്പോകാതെ വർഷാവർഷം പുതുക്കാൻ മറക്കരുത്. ഒാേരാ വർഷവും ക്ലെയിം ആവശ്യമായി വന്നിട്ടില്ലെങ്കിൽ അഞ്ചുശതമാനം വീതം  ക്യുമുലേറ്റിവ് ബോണസായി ഇൻഷ്വേർഡ് തുകയുടെ 50 ശതമാനം ആകുന്നവരെ കിട്ടിക്കൊണ്ടിരിക്കും. പിന്നീട് ക്ലെയിം വരുമ്പോൾ ഈ അധിക തുക പ്രയോജനപ്പെടുകയും ചെയ്യും

 

.

ആദായ നികുതിയിളവ്‌:

 

മെഡിെക്ലയിം പോളിസി പ്രീമിയം 80ഡി വകുപ്പു പ്രകാരം പൂര്‍ണ്ണമായി വിമുക്തമാണ്‌. എക്കൗണ്ടില്‍ നിന്നും കേ്രാസ്‌ ചെയ്‌ത ചെക്ക്‌ മുഖേന പ്രീമിയം അടച്ചാല്‍ നികുതി കിഴിവ്‌ ലഭിക്കുന്നതാണ്‌.



തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍:

മെഡിക്ലെയിം പോളിസി ഉടമയ്‌ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാവുന്നതോടൊപ്പം ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു കുറഞ്ഞ ചെലവില്‍ ശരിയായ രീതിയില്‍ ക്ലെയിം കൊടുക്കാനും അവസരമൊരുക്കുന്നവരാണ്‌ ടിപിഎ എന്നറിയപ്പെടുന്ന തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാര്‍. ഇക്കൂട്ടരാണു പോളിസി ഉടമയുടെ എല്ലാവിധ വിവരങ്ങളും സൂക്ഷിക്കുകയും പോളിസി ഉടമയ്‌ക്കു ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐഡന്റിറ്റി കാര്‍ഡ്‌ നല്‍കുന്നതും. കസ്റ്റമര്‍ക്ക്‌ ടിപിഎ അംഗീകരിച്ച ഇഷ്‌ടപ്പെട്ട ആശുപത്രികള്‍ തിരഞ്ഞെടുക്കാം. പോളിസിയില്‍ കവര്‍ ചെയ്‌ത റിസ്‌കാണെങ്കില്‍ പണം കൊടുക്കാതെ തന്നെ ഇപ്രകാരം ചികിത്സ ലഭ്യമാണ്‌. അംഗീകൃത ആശുപത്രിയില്‍ തെളിവിനായി ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌ പരിശോധനയ്‌ക്കായി നല്‍കിയിരിക്കണം. ഇതുകൂടാതെ മറ്റ്‌ ആശുപത്രികളില്‍ നിന്നും ചികിത്സ നടത്തിയാല്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്ലെയിം തീര്‍പ്പാക്കുന്നതും പണം തിരികെ ലഭിക്കുന്നതുമാണ്‌. ചികിത്സ കഴിഞ്ഞ ശേഷം ക്ലെയിം ഫോമും അനുബന്ധ രേഖകള്‍, ബില്ലുകള്‍, ഡിസ്‌ചാര്‍ജ്‌ കാര്‍ഡ്‌ എന്നിവയും ടിപിഎയുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുകയും ആശുപത്രിക്കു ചെലവായ തുക ലഭ്യമാക്കുകയും ചെയ്യുന്നു. ക്ലെയിം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിന്റെ കാരണങ്ങള്‍ കൃത്യമായും വ്യക്തമായും മനസ്സിലാക്കുകയും ഇന്‍ഷുറന്‍സ്‌ കമ്പനിയേയും ഉപഭോക്താവിനേയും അറിയിച്ചിരിക്കുകയും വേണം.

 

ആരോഗ്യ പരിപാലനവും ചികിത്സാ രംഗവും സാങ്കേതികമായി ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. പക്ഷെ അനുദിനം വര്ദ്ധിക്കുന്ന ചികിത്സാ ചിലവുകള് ഇതിന്റെ ഗുണഫലം സാധാരണക്കാര്ക്ക് ലഭ്യമല്ലാതാക്കുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്ലെയിം പോളിസിയുടെ പ്രസക്തി വർധിക്കുന്നത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് അനുയോജ്യമായ പോളിസികൾ ഏജന്റിനോട് ചോദിച്ചു മനസിലാക്കി എടുക്കാൻ ശ്രമിക്കുക.

Also Read

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ സാധ്യത

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 % പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ പാരിതോഷികം

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 % പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

Loading...