മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നു
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് നിലവില്‍ ഉള്ള മോബിക്വിക്ക് ആപ്പ് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് മോബിക്വിക്ക് ആദ്യമായി മൈക്രോ ഇന്‍ഷുറന്‍സ് പുറത്തിറക്കി. 20 രൂപയുടെ പ്രതിമാസ പ്രീമിയത്തിന് 1 ലക്ഷം രൂപ ലൈഫ് കവറേജി എന്നതാണ് അടിസ്ഥന പ്ലാന്‍ .
2018 നവംബര്‍ നവംബറില്‍ അപകട ഇന്‍ഷുറന്‍സ് അവതരിപ്പിച്ചതിന് ശേഷമുള്ള മോബിക്വിക്കിന്റെ , ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സ്പേസിലെ രണ്ടാമത്തെ പ്രഖ്യാപനമാണിന്ത്. മൂന്ന് നയങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം .പ്രതിമാസ പ്രീമിയങ്ങളില്‍ നിന്ന് ഒരു ലക്ഷം, 1.5 ലക്ഷം രൂപ, രണ്ടു ലക്ഷം,എന്നീ കവറേജുകളാണ് ലഭിക്കുക, ഇതിനായി യഥാക്രമം 20, 30, 40 രൂപ എന്നിങ്ങനെയാണ് പ്രീമിയം .
സാമ്പത്തിക സേവനങ്ങള്‍
മോബിക്വിക്ക് ഈ വിഭാഗത്തിലെ ഇന്‍ഷ്വറന്‍സ് പ്രൊവൈഡര്‍മാരെ വ്യാപിപ്പിക്കും. കൂടാതെ മറ്റ് പ്രമുഖ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും . "കഴിഞ്ഞ 9 വര്‍ഷക്കാലത്തിനിടയില്‍ മോബിക്വിക്ക് സാമ്പത്തിക രംഗത്തെ രൂപാന്തരപ്പെടുത്തുന്നതിനും, ഇന്ത്യയില്‍ സാമ്പത്തിക ഉത്തേജനം കൊണ്ടുവരുന്നതിനും നിരവധി ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്, എന്ന് പുതിയ പ്രഖ്യാപനത്തിനു ശേഷം പ്രസ്താവനയില്‍ മൊബിക്വിക്ക് സഹസ്ഥാപകയും ഡയറക്ടറുമായ ഉപാസന ടാകു പറഞ്ഞു. സാമ്പത്തിക സേവനങ്ങള്‍ ഇന്‍ഡ്യയില്‍ വിതരണം ചെയ്യുന്ന രീതിയില്‍ ഒരു മാറ്റം വരുത്തേണ്ടതുണ്ട് എന്ന ലക്ഷ്യത്തോട് കൂടിയാണ് ഞങ്ങള്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്.
ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം
APAS എന്ന ഗവേഷണ സ്ഥാപനവുമായി സഹകരിച്ചു രാജ്യത്തെ വ്യാവസായിക സംഘടനയായ അസോചം പുറത്തിറക്കിയ ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വ്യവസായം 2020 ഓടെ 280 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം അടുത്ത മൂന്നുമുതല്‍ അഞ്ച് വര്‍ഷം പ്രതിവര്‍ഷം 12-15 ശതമാനം വരെ വളര്‍ച്ച രേഖപെടുത്തുമെന്നും എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
കസ്റ്റമര്‍ സെക്യൂരിറ്റി
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്ബനി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പുനീത് നന്ദയെ മോബിക്വിക്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ്പോളിസി വാങ്ങാന്‍ പേപ്പര്‍ വാര്‍ക്കുകളുടെ ഒന്നും തന്നെ ആവശ്യമില്ലെന്നും , കസ്റ്റമര്‍ സെക്യൂരിറ്റി ആണ് രണ്ട് സംഘടനകളുടെയും പ്രധാന ലക്ഷ്യമെന്നും,ദീര്‍ഘവും പരസ്പരാത്മകവുമായ ഒരു ബന്ധമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുനതെന്നും പറഞ്ഞു. ഉപഭോക്താവിന്റെ പ്രൊഫൈല്‍ അടിസ്ഥാനമാക്കി നിലവിലെ , വിപുലമായ ഡാറ്റ അനലിറ്റിക്സ്, കൃത്രിമ ഇന്റലിജന്‍സ് അല്‍ഗോരിതം എന്നിവ ഉപയോഗിച്ച് മോബിക്വിക് ഉപയോക്താവിന് നിര്‍ദ്ദേശിക്കുന്നത് ഉചിതമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളാണ്. ഈ അടുത്ത് മോബിക്വിക്ക് അവതരിപ്പിച്ച അപകട ഇന്‍ഷുറന്‍സിനു മികച്ച പ്രതികരണമാണ് ഉപപോക്താക്കളില്‍ നിന്നും ലഭിച്ചത് .