അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; പദ്ധതിയെ കുറിച്ച്‌ അറിയേണ്ടതെല്ലാം

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; പദ്ധതിയെ കുറിച്ച്‌ അറിയേണ്ടതെല്ലാം

വീട്ടുജോലിക്കാര്‍, തെരുവു കച്ചവടക്കാര്‍, ഉച്ചക്കഞ്ഞി തൊഴിലാളികള്‍, ചുമട്ടുകാര്‍, ചെരുപ്പുകുത്തികള്‍, അലക്കുകാര്‍, റിക്ഷ വലിക്കുന്നവര്‍, കൂലിത്തൊഴിലാളികള്‍, കൃഷിപ്പണിക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, നെയ്ത്തുകാര്‍ തുടങ്ങിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അസംഘടിത തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.

ആര്‍ക്കൊക്കെ അംഗങ്ങളാവാം

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നല്‍കുക. മാസ വരുമാനം 15000 രൂപയില്‍ താഴെയായിരിക്കണം. ന്യൂപെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ സ്‌കീം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ പദ്ധതികളിലെ അംഗങ്ങളാവരുത്. ആദായ നികുതി നല്‍കുന്നവര്‍ക്കും അംഗത്വത്തിന് അര്‍ഹതയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

അംഗങ്ങളും സര്‍ക്കാരും നിശ്ചിത തുക മാസത്തില്‍ നിക്ഷേപിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണിത്. അംഗത്വമെടുക്കുന്നവരുടെ പ്രായ വ്യത്യാസത്തിന് അനുസരിച്ച് നല്‍കേണ്ട തുകയിലും മാറ്റമുണ്ടാവും. അംഗത്വമെടുക്കുമ്പോള്‍ 18 വയസ്സുള്ള ഒരാള്‍ 55 രൂപയാണ് പ്രതിമാസം നല്‍കേണ്ടത്. എന്നാല്‍ വയസ്സ് കൂടുന്നതിനനുസരിച്ച് മാസ വിഹിതവും കൂടും. പദ്ധതിയില്‍ ചേരുമ്പോള്‍ 29 വയസ്സുള്ള ഒരാള്‍ 100 രൂപയും 40 വയസ്സുള്ളയാള്‍ 200 രൂപയും നല്‍കണം. ഇതിനു തുല്യമായ തുക സര്‍ക്കാരും നല്‍കും.

പ്രതിമാസം 3000 രൂപ പെന്‍ഷന്‍

പദ്ധതി അംഗങ്ങള്‍ക്ക് 60 വയസ്സ് തികയുന്നതോടെ പ്രതിമാസം 3000 രൂപ പെന്‍ഷനായി ലഭിക്കുന്നതാണ് പദ്ധതി. എന്നാല്‍ വിഹിതം അടച്ചുകൊണ്ടിരിക്കുന്ന അംഗം 60 വയസ്സിന് മുമ്പേ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് പദ്ധതിയില്‍ തുടര്‍ന്ന് മാസ വിഹിതം നല്‍കാം. അല്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാം. നിബന്ധനകള്‍ക്കു വിധേയമായി അതുവരെ അടച്ച വിഹിതവും പലിശയും തിരികെ ലഭിക്കും.

കുടുംബ പെന്‍ഷന്‍

പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കെ ആള്‍ മരണപ്പെട്ടാല്‍ അംഗത്തിന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് പകുതി തുക പെന്‍ഷനായി ലഭിക്കും. ജീവിത പങ്കാളി മരിക്കുന്നതോടെ പെന്‍ഷന്‍ ലഭിക്കുന്നത് അവസാനിക്കും. ഭാര്യയോ ഭര്‍ത്താവോ അല്ലാത്ത മറ്റാര്‍ക്കും കുടുംബ പെന്‍ഷന് അവകാശമുണ്ടായിരിക്കില്ല. അതായത് പദ്ധതി അംഗം മരിക്കുകയും അംഗത്തിന് ഭാര്യയോ ഭര്‍ത്താവോ ഇല്ലാതിരിക്കുകയും ചെയ്താല്‍ കുടുംബത്തിലെ മറ്റാര്‍ക്കും അത് ലഭിക്കില്ല. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നോ ജന്‍ധന്‍ അക്കൗണ്ടില്‍ നിന്നോ ഓട്ടോ ഡെബിറ്റ് സൗകര്യം ഉപയോഗിച്ച് പെന്‍ഷന്‍ പദ്ധതിയിലേക്ക് വിഹിതം അടയ്ക്കാം. അതായത് അക്കൗണ്ടിലുള്ള പണത്തില്‍ നിന്ന് ഓരോ മാസവും തനിയെ പദ്ധതി വിഹിതത്തിലേക്ക് നിശ്ചിത തുക ഈടാക്കും.

എങ്ങനെ അംഗത്വമെടുക്കാം?

മൊബൈല്‍ ഫോണും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും ആധാറും ഉള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാവാം. അക്ഷയ ഉള്‍പ്പെടെയുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സാധിക്കും. വെബ് പോര്‍ട്ടല്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും പദ്ധതിയില്‍ അംഗമാവാനുള്ള സൗകര്യം താമസിയാതെ നിലവില്‍ വരും.

പദ്ധതിയില്‍ നിന്ന് പിന്‍മാറിയാല്‍

പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നവര്‍ക്ക് ലളിതമായ വ്യവസ്ഥകളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. അംഗത്വമെടുത്ത് 10 വര്‍ഷം തികയുന്നതിന് മുമ്പ് പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നവര്‍ക്ക് അതുവരെ അടച്ച വിഹിതവും അതിന്റെ സേവിംഗ്‌സ് ബാങ്ക് പലിശയും നല്‍കും. 10 വര്‍ഷത്തിന് ശേഷമാണെങ്കില്‍ അടച്ച തുകയും മൊത്തം തുകയ്ക്കുള്ള പലിശയും നല്‍കും.

Also Read

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

Loading...