വിവിധ കാരണങ്ങളാൽ നാല് വർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്കായി ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി
വിവിധ കാരണങ്ങളാൽ നാല് വർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്കായി ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി. 2018 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും വാഹനം ഉപയോഗയോഗ്യമല്ലാതാവുകയോ, വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ ആയ വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാനായാണ് സംസ്ഥാന സർക്കാർ ഒരു അവസരം കൂടി നൽകുന്നത്. മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്തവർക്കും ഈ അവസരം ലഭിക്കും. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 2018 ഏപ്രിൽ ഒന്ന് മുതലുള്ള നികുതി കുടിശ്ശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം ഈടാക്കി നികുതി ബാധ്യതകളിൽ നിന്നും ഒഴിവാക്കി കൊടുക്കുന്നു. അവസാന തീയ്യതി മാർച്ച് 31.