സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ക്ക് രജിസ്ടേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന ഏജന്‍സികള്‍ അതാത് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
വാഹനം ഡീലര്‍ക്ക് കൈമാറുന്ന വിവരം വാഹന ഉടമ പരിവാഹനിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതോടെ പുതിയ ഉടമയുടെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറാനുള്ള അവകാശം ഡീലര്‍ക്ക് ലഭിക്കും.
വാഹനം ഡീലര്‍ക്ക് ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് വിറ്റ് പുതിയ ഉടമയുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത് വരെ ഡീലറായിരിക്കും വാഹനത്തിന്‍്റെ കല്പിത ഉടമ. ഈ സമയത്തിന് വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്ത് പ്രശ്നത്തിനും ഡീലറായിരിക്കും ഉത്തരവാദി. വില്‍ക്കാന്‍ ഏല്‍പ്പിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപണിക്കോ മാത്രമെ റോഡിലിറക്കാവു. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. പ്രമുഖ വാഹന ബ്രാന്‍ഡുകളുടേതല്ലാതെ പതിനായിരത്തോളം സെക്കന്‍ഡ് ഹാന്‍ഡ് വാഹനവില്‍പ്പന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്.