അതിഥി കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി
അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി കേരള ആപ്പിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് തൊഴില്‍ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 'അതിഥി ആപ്പ് കേരള' ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് 'അതിഥി കാര്‍ഡ്' ഉണ്ടോയെന്ന് ഉറപ്പ് വരുത്താനും ആപ്പിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുമാണ് നിര്‍ദ്ദേശം.
തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.
സംശയങ്ങൾക്കും പ്രായോഗികവുമായ സഹായത്തിനായി അസിസ്റ്റന്റ് ലേബര്‍ ഓഫീസിൽ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu