ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

Editorial - Vipinkumar K.P

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ്   ലോക സഭയിലേയും , രാജ്യ സഭയിലേയും , നിയമസഭയിലേയും  ഓരോ ജനപ്രതിനിധിക്കുമുള്ളത്. മാതൃകാപരമായ പല നിയമനിർമാണങ്ങളും നടത്തിയ ചരിത്രം നമുക്കുള്ളതാണ്. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ അംഗങ്ങളും സഭാനടപടികളോടു സഹകരിക്കേണ്ടതാണ്. പ്രശ്നങ്ങളെ ഗൗരവപൂർവം കാണുകയും അവയെ സംബന്ധിച്ചു രാഷ്ട്രീയ താത്പര്യങ്ങൾക്കുപരിയായ നിലപാടുകളെടുക്കുകയും ചെയ്താൽ പല സംഘർഷങ്ങളും ഒഴിവാക്കാനാവും. സഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രതിഷേധങ്ങളും  പല  അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ജനാധിപത്യ മര്യാദകൾ പാലിക്കുക എന്നതു പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ബാധകമാണ്.ഇതല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  നമ്മുടെ കേരളത്തിലും മറ്റു സംസ്ഥാങ്ങളിലും കൂടാതെ കേന്ദ്രത്തിലും കണ്ടുവരുന്നു.

 ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും  ജനപ്രതിനിധികൾ അന്തസും മര്യാദയും പുലർത്തണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നു പ്രതിജ്ഞ ചെയ്താണു ജനപ്രതിനിധികൾ സഭയിലെത്തിയിട്ടുള്ളത്. അത് അവർ മറക്കരുത്. തങ്ങളെ തെരഞ്ഞെടുത്തയച്ച വോട്ടർമാർ തങ്ങളുടെ പ്രവൃത്തികൾ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന കാര്യം അവരെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കണം.എന്നാൽ ഇന്ന് ഏതെല്ലാം ജനങ്ങൾ കണ്ടോട്ടെ എന്നുകരുതിയുള്ള പ്രവർത്തനങ്ങളാണ് കാണുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വല്ലാതെ അലട്ടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കേണ്ട സമയം ജനപ്രതിനിധികൾ വ്യർഥമായ വാഗ്വാദങ്ങൾക്കും രാഷ്ട്രീയക്കളിക്കുമായി ചെലവിടരുത്. ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തണം.

ലോകസഭയില് അവതരിപ്പിച്ച പുതിയ വ്യവസായ ചട്ടം നിലവില് വരുന്നത് നിലവിലുള്ള തൊഴിലാളി യൂണിയനുകള്ക്ക് ഗുണമാകുമോ എന്ന് കണ്ടറിയേണ്ടതാണ്.ഇതിലെ പ്രധാനപ്പെട്ട ഭേദഗതി കരാര് ജോലിക്കാര്ക്കും സ്ഥിരം ജോലിക്കാരുടെ ആനുകൂല്യങ്ങള് ലഭിക്കുമെന്നതാണ്.എന്നാൽ ഇത്  തൊഴിലാളി സംഘടനകള് എതിര്ത്തതാണ് .കരാര് ജോലികളെ പ്രോത്സാഹിപ്പിക്കുന്ന ഭേദഗതിയാണ് ഇതെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം. നിയമം നിലവില് വരുന്നതോടെ സ്ഥിരം ജോലിക്കാര്ക്കു ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളടക്കം എല്ലാ വിധ ആനുകൂല്യങ്ങളും കരാര് ജോലിക്കാര്ക്കുംലഭിക്കും ട്രേഡ് യൂണിയന് ആക്ട് 1926, ഇന്ഡസ്ട്രിയല് എംപ്ലോയ്മെന്റ് ആക്ട് 1946, ഇന്ഡസ്ട്രിയല് ഡിസ്പ്യൂട്ട്സ് ആക്ട് 1947 എന്നിവ ചേര്ത്താണ് ഈ ചട്ടം കൊണ്ടു വരുന്നത്. നിലവിലുളള തൊഴില് നിയമങ്ങള് ക്രോഡീകരിച്ചാണ് 4 ചട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇതുപോലുള്ള പുതിയ പുതിയ നിയമങ്ങൾ സമഗ്രമായി ചർച്ച ചെയ്യാനും വേണ്ട ഭേദഗതികൾ നിര്ദേശിക്കാനുമാണ് നമ്മൾ നമ്മുടെ പ്രതിനിധികളെ നിയമ നിർമാണ സഭകളിലേക്ക് അയച്ചിരിക്കുന്നത്‌. അത് അവർ ഉത്തരവാദത്തോടെ ചെയ്യുമെന്ന് ഇനിയെങ്കിലും നമുക്ക് പ്രതീക്ഷിക്കാം.

Also Read

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

അപ്രന്റീസസ് ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം നാൽപ്പതോ അതിൽ കൂടുതലോ, മാനവവിഭവശേഷിയുളളതും, അനുവദനീയമായ ട്രെയിനിംഗ് അടിസ്ഥാന സൗകര്യമുളളതുമായ സ്ഥാപനങ്ങളിലെ ഉദ്യോഗദാതാവ് നിർബന്ധമായും അപ്രന്റീസുകളെ...

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധനവില ജിഎസ്ടി പരിധിയില് കൊണ്ടുവരാന് തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. ഇന്ധനവില കുറയ്ക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും കേന്ദ്രം.

Loading...