മാധ്യമപ്രവർത്തകരിൽ നിന്ന് എൻട്രികൾ ക്ഷണിക്കുന്നു
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻറെ കേരളം പ്രദർശന വിപണനമേളയുമായി ബന്ധപ്പെട്ട് അച്ചടി- ദൃശ്യ മാധ്യമങ്ങളിൽ വരുന്ന മികച്ച റിപ്പോർട്ടുകൾക്കും ചിത്ര-ദൃശ്യങ്ങൾക്കും ജില്ലാ ഇൻഫർമേഷൻ ഓഫീസ് അവാർഡുകൾ നൽകാൻ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. ഏപ്രിൽ 23
വരെ മേളയെക്കുറിച്ച് അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ വരുന്ന തനതു വാർത്തകൾക്കാണ് അവാർഡ്.
ഇതിലേക്കായി 23 രാവിലെ 10 മണി വരെ മാധ്യമങ്ങളിൽ വരുന്ന അച്ചടി-ദൃശ്യ സ്റ്റോറികൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ 9656296687എന്ന വാട്സ്ആപ്പ് നമ്പറിലോ [email protected]
എന്ന ഈ മെയിൽ വിലാസത്തിലോ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.
ഏപ്രിൽ 23ന് രാവിലെ പത്തുമണിക്ക് മുമ്പ് രചനകളും ദൃശ്യങ്ങളും എത്തിക്കണം.
സമാപന സമ്മേളനത്തിൽ കാഷ് അവാർഡും പ്രശസ്തി പത്രവും നൽകുന്നതാണ്.