അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കണം
ആലപ്പുഴ: ജില്ലയിലെ പ്രദേശങ്ങളില്‍ അനധികൃതമായും ജനങ്ങളുടെ സുരയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ കണ്ടെത്തി നീക്കാന്‍ പോലീസ്, അധികാരികള്‍ക്ക് നിര്‍ദ്ദേശം. അനധികൃതവും അപകടകരവുമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ഫ്ലക്സുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ഇത്തരം ബോര്‍ഡുകള്‍ നീക്കുന്നതിനായി നഗരസഭ, റവന്യൂ, പൊതുമരാമത്ത്, പോലീസ്, ആര്‍.ടി.ഒ., കെ.എസ്.ഇ.ബി., അധികൃതര്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ആവശ്യമായ ജോലിക്കാരെ നിയോഗിക്കണം. കെ.എസ്.ഇ.ബി. സെപഷ്യല്‍ ഡ്രൈവ് കാലയളവില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം. സാമുദായിക സംഘടനകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള കൊടി, തോരണം, ഫ്ലക്സ് എന്നിവ നീക്കം ചെയ്യുന്നതിന് സാമുദായിക നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കും.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുധീഷ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. എസ്. സുമ, ജി. രാജേഷ്, ആര്‍. സുധീഷ്, ടി.ആര്‍. രേഖ, എം.വി. മധു, മോഹന കുമാര്‍, പി. പ്രദീപ്, കെ.വി. ബെന്നി, കെ.വി. ഹരികുമാര്‍, കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.