കേരള പൊതുരേഖാ ബിൽ: നിർദേശങ്ങൾ സമർപ്പിക്കാം

രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്സണായി രൂപീകരിച്ച 2023 ലെ കേരള പൊതുരേഖാ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ജനുവരി 29ന് ബുധനാഴ്ച 2.30ന് നിയമസഭാ സമുച്ചയത്തിലെ 5ഡി കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് യോഗം ചേരും.
2023ലെ കേരള പൊതുരേഖാ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പോജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താൽപര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം.
കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ‘അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം - 33’ എന്ന മേൽവിലാസത്തിലോ [email protected], [email protected] ഇമെയിലിലോ രേഖാമൂലം ഫെബ്രുവരി 28 നകം അയക്കാം. ഫോൺ: 0471 2512020.