ഭക്ഷ്യസംസ്കരണ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം സജ്ജം: കെഎസ്ഐഡിസി : ഭക്ഷ്യസംസ്കരണ ബോര്‍ഡ് രൂപീകരിക്കാനും ആഗോള ഭക്ഷ്യമേളകള്‍ നടത്താനും നിര്‍ദേശം

ഭക്ഷ്യസംസ്കരണ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം സജ്ജം: കെഎസ്ഐഡിസി : ഭക്ഷ്യസംസ്കരണ ബോര്‍ഡ് രൂപീകരിക്കാനും ആഗോള ഭക്ഷ്യമേളകള്‍ നടത്താനും നിര്‍ദേശം

കൊച്ചി: സമൃദ്ധമായ കാര്‍ഷിക വിഭവങ്ങള്‍, നൈപുണ്യമുള്ള തൊഴിലാളികള്‍, മികച്ച സാംസ്കാരിക പശ്ചാത്തലം എന്നിവയാൽ സമ്പന്നമായ കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് ഏറ്റവും അനുയോജ്യ ആവാസ വ്യവസ്ഥയാണുള്ളതെന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) പഠനം. ആഭ്യന്തരവും ആഗോളവുമായ വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മികച്ച ഗുണമേന്മയുള്ള മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ കയറ്റുമതി, തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയിൽ ധാരാളം സാധ്യതകളുള്ള ഭക്ഷ്യ സംസ്കരണ രംഗത്തെ മുന്‍ഗണനാ മേഖലയായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്ഷ്യസംസ്കരണ സംരംഭങ്ങള്‍ക്ക് കേരളം അനുയോജ്യ സ്ഥലമാണ്. നവീന സാങ്കേതിക വിദ്യ, സുസ്ഥിര മാര്‍ഗങ്ങള്‍, മൂല്യവര്‍ദ്ധന എന്നിവയിലൂടെ ഈ രംഗത്ത് ദീര്‍ഘകാല വളര്‍ച്ച സാധ്യമാണെന്നും പഠനം പറയുന്നു.

മേഖലയ്ക്ക് കൂടുത ഊര്‍ജ്ജം പകരുന്നതിനായി ഭക്ഷ്യ സംസ്കരണ വികസന ബോര്‍ഡ് രൂപീകരിക്കുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിപണി പ്രവണതകള്‍, അവസരങ്ങള്‍ എന്നിവ അതിവേഗം ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടൽ ആരംഭിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബ്രാന്‍ഡിംഗ്, വിപണി ബന്ധങ്ങള്‍ എന്നിവ ശക്തമാക്കുന്നതിന് സംസ്ഥാനം അതിന്‍റെ തനത് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ആഭ്യന്തര-അന്തര്‍ദേശീയ തലത്തിൽ ഭക്ഷ്യമേളകളും എക്സ്പോകളും സംഘടിപ്പിക്കണം.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ വിപണി 2025 എത്തുമ്പോള്‍ 15.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ച് 535 ബില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വളര്‍ച്ചയി ഗണ്യമായ സംഭാവന ന കുന്നതിന് കേരളത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജൈവ, പോഷകഗുണമുള്ള ഭക്ഷണങ്ങള്‍, റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങള്‍ എന്നിവയിലേയ്ക്ക് ഉപഭോക്താക്കളുടെ മുന്‍ഗണന മാറുന്നതിനാൽ ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ കേരളം തീര്‍ത്തും അനുയോജ്യമാണ്.

വൈവിധ്യമാര്‍ന്ന വിളകളാ സമ്പന്നമാണ് കേരളം. ഏലം, വാനില, ജാതിക്ക എന്നിവയുടെ ഉത്പാദനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണുള്ളത്. ചക്ക, മരിച്ചീനി, കൊക്കോ, തേങ്ങ, കുരുമുളക്, കാപ്പി എന്നിവയിൽ രണ്ടാം സ്ഥാനവും തേയില ഉത്പാദനത്തിൽ നാലാം സ്ഥാനവുമുണ്ട്. കൂടാതെ സമുദ്രോത്പന്നങ്ങളുടെയും കയര്‍ ഉത്പന്നങ്ങളുടെയും മുന്‍നിര നിര്‍മ്മാണവുമുണ്ട്. മാത്രവുമല്ല വിവിധ ഇനത്തിലുള്ള കാര്‍ഷിക, ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കായി 20 - തിലധികം ജിഐ ടാഗുകളുമുണ്ട്. കേരളത്തിന്‍റെ നേന്ത്ര പ്പഴം പ്രസിദ്ധമാണ്. ഇന്ത്യയിലെ 75 ശതമാനം യൂറോപ്യന്‍ യൂണിയന്‍ അംഗീകൃത സീഫുഡ് യൂണിറ്റുകളുടെയും ആസ്ഥാനം കൂടിയാണ് സംസ്ഥാനം.

ഇത്തരം വസ്തുക്കളുടെ പിന്‍ബലം ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് കരുത്തുറ്റ അടിത്തറ ന കാന്‍ പര്യാപ്തമാണ്. കേരളത്തിന്‍റെ പാരമ്പരാഗത പാചകത്തനിമയും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമെന്ന പേരും ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് ശക്തമായ പിന്‍ബലം നൽകുന്നു.

സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള മുന്‍ഗണനാ മേഖലയായി ഭക്ഷ്യ സംസ്കരണത്തെ സര്‍ക്കാര്‍ കണക്കാക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നൽ കുന്നതിന് ഇതിലൂടെ സാധിക്കും.

ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ എളുപ്പത്തിലാക്കിയതായി മന്ത്രി പറഞ്ഞു. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, (ഐഒടി), ആര്‍ട്ടിഫിഷ്യ ഇന്‍റലിജന്‍സ്, അഡിറ്റീവ് മാനുഫാക്ചറിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കാര്യക്ഷമത, ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ വര്‍ദ്ധിപ്പിച്ച് ഈ വ്യവസായത്തെ മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രണ്ട് മെഗാ ഫുഡ് പാര്‍ക്കുകളും ഒരു സുഗന്ധവ്യഞ്ജന പാര്‍ക്കും ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് വേണ്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സജ്ജമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലെ സ്പൈസസ് പാര്‍ക്ക്, കോഴിക്കോടുള്ള കോക്കനട്ട് പ്രോസസിംഗ് ക്ലസ്റ്റര്‍, എറണാകുളത്ത് പൈനാപ്പിള്‍ പ്രോസസിംഗ് ക്ലസ്റ്റര്‍, കൊല്ലത്ത് കശുവണ്ടി സംസ്കരണ ക്ലസ്റ്റര്‍ എന്നിവ വരാനിരിക്കുന്ന പദ്ധതികളിൽ ചിലതാണ്.

കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, ഉത്പന്ന സംഭരണം മെച്ചപ്പെടുത്ത , തൊഴിൽ പ്രശ്നങ്ങള്‍ പരിഹരിക്കൽ, ഭൂമി ലഭ്യത, ഗുണനിലവാരത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിങ്ങനെയുള്ള വിതരണ ശൃംഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Also Read

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി;  സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ്; മദ്യക്കമ്പനികള്‍ക്ക് ഒരു കോടി രൂപവീതം അധിക ബാധ്യത

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്‌ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താൽ പരാതി നൽകാൻ പുതിയ സംവിധാനം

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

Loading...