MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി
ആലുവ: മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) സംഘടിപ്പിക്കുന്ന ത്രിവത്സര പദ്ധതിയായ ഷൂട്ട് @ ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഇക്കൊല്ലത്തെ ആദ്യ ക്ലാസ് ആലുവ എടത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ പ്രസിഡൻ്റ് അജിത ജയ്ഷോറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ റെജി എ.പി. സ്വാഗതം ആശംസിച്ചു.
ആലുവ എക്സൈസ് ഇൻസ്‌പെക്ടർ എസ്.എ. സനിൽ കുമാർ കുട്ടികൾക്ക് ലഹരിയുടെ ദോഷങ്ങൾ വ്യക്തമാക്കുന്ന പ്രഭാഷണവും അനുഭവകഥകളും കവിതകളുമൊരുക്കി. കൗമാരപ്രായക്കാരിൽ മയക്കുമരുന്നിന്റെ വ്യാപനം കൂടി വരികയാണെന്നും ഇത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്കും പെരുമാറ്റവ്യതിയത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡൻറ് എൻ.കെ. ഹംസ, സ്കൂൾ ഹെഡ്മാസ്റ്റർ സജീവ് കുമാർ, വാർഡ് മെമ്പർ ഹസീന ഹംസ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. MJWU സംസ്ഥാന സെക്രട്ടറി അൾതാഫ്, ജോർജ് തോമസ്, ദയ വിനോദ്, ജില്ലാ സെക്രട്ടറി സത്യൻ ചെങ്ങനാട്, ട്രഷറർ ജലാൽ, എക്സിക്യൂട്ടിവ് അംഗം സാജു തറ നിലം എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
MJWU പദ്ധതിയുടെ ലക്ഷ്യം ലഹരി ഉപയോഗം ഇല്ലാത്ത സമൂഹം രൂപീകരിക്കലാണ്. ഈ പ്രോജക്റ്റ് എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘടന പ്രതിനിധികൾ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രതിബദ്ധതയെ വർധിപ്പിക്കുന്ന നിരവധി കായിക-സാംസ്‌കാരിക പ്രവർത്തനങ്ങൾ ഷൂട്ട് @ ഡ്രഗ്സ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇത്തരമൊരു ബോധവത്ക്കരണ പരിപാടി പുതുതലമുറയ്ക്ക് മികച്ച ഒരു അനുഭവും പാഠവുമാണ്, എന്ന അഭിപ്രായം PTA അംഗങ്ങളും പങ്കെടുത്ത മറ്റും പറഞ്ഞു.
MJWU സംഘടനയുടെ പദ്ധതികൾ കേരളത്തിലെ സ്‌കൂളുകളിൽ കൂടുതൽ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl