ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

ആലപ്പുഴ: ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. നേരത്തെ 49.25 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഭൂവുടമകൾക്ക് തുക കൈമാറുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ ഭൂമി വേണ്ടിവരുമെന്ന നിർദ്ദേശവുമായി കരാറുകാരൻ രംഗത്തെത്തുന്നത്

നേരത്തെ 1.724 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. എന്നാൽ അന്തിമ വിജ്ഞാപനം വന്നപ്പോൾ 49.25 സെന്റ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കുമായി 10.96 കോടി നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടര ഏക്കർ ഭൂമി വേണമെന്ന ആവശ്യവുമായി കരാറുകാരൻ രംഗത്തെത്തിയിരിക്കുന്നത്.

ദേശീയപാത അതോരിറ്റി അധികൃതരും ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ സംഘവും അടുത്ത ദിവസം സംയുക്ത പരിശോധന നടത്തും. കൂടുതൽ ഭൂമി ആവശ്യമായി വരുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കരാറുകാരൻ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കും.

അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കി മി ഭാഗത്താണ് ഉയരപ്പാത നിർമ്മിക്കുന്നത്. 30 മീറ്റർ വീതിയിലായിരിക്കും പാത നിർമിക്കുക. അതിനാൽ മറ്റ് സ്ഥലങ്ങളിലേതുപോലെ ഇവിടങ്ങളിൽ 45 മീറ്റർ വീതി ആവശ്യമില്ല. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്ന സ്ഥലങ്ങളിലാണ് കൂടുതൽ ഭൂമി ആവശ്യമായി വരുന്നത്.

ദേശീയപാത അതോരിറ്റി നിയോഗിച്ച കൺസൾട്ടൻസിയാണ് സ‍ർവേ നടത്തി ഭൂമി കണ്ടെത്തിയത്. എന്നാൽ ഉയരപ്പാത നി‍ർമിക്കുന്ന കമ്പനിയുടെ എൻജിനീയറിങ് വിഭാഗമാണ് കൂടുതൽ ഭൂമി ആവശ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും നീളമേറിയ ഉയരപ്പാതയാണ് അരൂരിൽ നി‍ർമിക്കുന്നത്. നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെയാണ് ആകാശപാത നി‍ർമിക്കുന്നത്. 400 ഓളം തൂണുകളിലാകും പാത പണിയുന്നത്. അരൂ‍ർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ ഗതാഗതം ക്രമീകരിച്ച് പൈലിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

നിലവിലുള്ള ദേശീയപാതയുടെ നടുവിൽ ഒറ്റ തൂണിലായിരിക്കും പാത നി‍ർമിക്കുന്നത്. പത്തിടത്താണ് വൻ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മണ്ണ് പരിശോധനയും മറ്റും നടക്കുന്നത്. മഴക്കാലത്തിനു മുമ്പ് നിർമാണം ആരംഭിക്കുകയും മഴയെത്തിയാൽ നിർമാണം നിർത്തിവെക്കാനും പിന്നീട് പുനരാരംഭിക്കാനുമാണ് തത്വത്തിൽ ധാരണ.

പാതയുടെ നി‍ർമാണത്തിന് 1,668.5 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിക്കാണ് നിർമാണ കരാർ

Also Read

സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്ക് പരിശോധിക്കുന്നതിനുള്ള അധികാരികളായി അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവിവരം 20നകം  സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള ആസ്തിബാദ്ധ്യതകളുള്‍പ്പെട്ട സ്വത്തുവിവരം 20നകം അധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

ദേശീയപാത 66-ലെ അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് രണ്ടര ഏക്കർ ഭൂമികൂടി വേണ്ടിവരും. ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നിടത്താണ് കൂടുതൽ ഭൂമി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി

Loading...