യോഗ ഗുരു ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക്

യോഗ ഗുരു ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക്

യോഗ ഗുരു ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കുന്നു. ഇതിന്‍റെ ഭാഗമായി പതഞ്ജലി ആയുര്‍വേദ, രജനിഗന്ധ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി (ഡിഎസ് ഗ്രൂപ്പ്) ചേര്‍ന്ന്, മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കും. 4,500 കോടി രൂപയുടേതാണ് ഇടപാട്.

സനോതി പ്രോപ്പര്‍ട്ടീസിന്‍റെയും അഡാര്‍ പൂനവല്ലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്സിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ്. സനോതി പ്രോപ്പര്‍ട്ടികളില്‍ 90% ഓഹരിയും പൂനാവാലയുടെ പക്കലാണ്.

1929 ല്‍ സ്ഥാപിതമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് (ഡിഎസ് ഗ്രൂപ്പ്), ഭക്ഷണപാനീയങ്ങള്‍, മിഠായി, മൗത്ത് ഫ്രഷ്നറുകള്‍, ഹോസ്പിറ്റാലിറ്റി, ഡയറി, ആഡംബര റീട്ടെയില്‍, കൃഷി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്.

മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ്, വിവിധ വിഭാഗങ്ങളിലായി 70-ലധികം ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കുന്നത്. വാഹനം, ആരോഗ്യം, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, വീട് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കമ്പനിയുടെ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളില്‍ ഫയര്‍, എഞ്ചിനീയറിംഗ്, മറൈന്‍ ഇന്‍ഷുറന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. പതഞ്ജലിയുടെ വിതരണ ശൃംഖല മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ 2,00,000 പതഞ്ജലി കൗണ്ടറുകളിലും റിലയന്‍സ് റീട്ടെയില്‍, ഹൈപ്പര്‍ സിറ്റി, സ്റ്റാര്‍ ബസാര്‍, പതഞ്ജലി മെഗാ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപണന ശാലകള്‍ വഴിയും ലഭ്യമാണ്.

സാമ്പത്തിക മേഖലയിലേക്കുള്ള പതഞ്ജലി ഗ്രൂപ്പിന്‍റെ ആദ്യ കടന്നുവരവാണിത്.

ഐആര്‍ഡിഎഐ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, കമ്പനിയുടെ ഡിബഞ്ചര്‍ ഉടമകള്‍, മറ്റ് റെഗുലേറ്റര്‍മാര്‍ എന്നിവരുടെ അംഗീകാരങ്ങള്‍ക്ക് വിധേയമാണ് ഇടപാട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് അധിക മൂലധനം നിക്ഷേപിക്കാനും പതഞ്ജലിക്ക് പദ്ധതിയുണ്ട്.

Also Read

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ഒരു ഇഷ്യു ചെയ്യുന്ന ബാങ്കോ ഒരു ധനകാര്യ സ്ഥാപനമോ അവരുടെ അപേക്ഷകരെ പ്രതിനിധീകരിച്ച് കയറ്റുമതിക്കാർക്ക് നൽകുന്ന നിയമപരമായ വാഗ്ദാനമാണ് ബാങ്ക് ഗ്യാരന്റി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

Loading...