സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഡോ കെ.എം ദിലീപ് ചുമതലയേറ്റു
സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഡോ. കെ.എം ദിലീപ് ചൊവ്വാഴ്ച ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. കമ്മീഷൻ സെക്രട്ടറി എസ്. സാജു വിജ്ഞാപനം വായിച്ചുകേൾപ്പിച്ചു. മറ്റ് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ ഡോ. കെ.എൽ വിവേകാനന്ദൻ, പി.ആർ ശ്രീലത എന്നിവർ സന്നിഹിതരായിരുന്നു.