വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു
ഡൽഹി: വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള 81 നഗരങ്ങളിൽ/പട്ടണങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു.
ഇതുവരെ 7660 പേരെ കണ്ടെത്തി അതിൽ 352 കുട്ടികളടക്കം 970 പേരെ പുനരധിവസിപ്പിച്ചു. ഈ 352 കുട്ടികളിൽ 169 പേരെ അവരുടെ രക്ഷിതാക്കളുമായി കൂട്ടിച്ചേർക്കുകയും 79 പേരെ അങ്കണവാടികളിലേക്കും 33 പേരെ ശിശുക്ഷേമ സമിതികളിലേക്കും 71 പേരെ സ്‌കൂളുകളിലേക്കും ചേർത്തു.