സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

ഒരു വികസ്വര രാഷ്ട്രത്തിന് വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തില്‍, വ്യാവസായിക പുരോഗതിയ്ക്കുളള പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഈ തിരിച്ചറിവാണ് രാജ്യത്തെ വ്യവസായ വത്കരിക്കുന്നതിനുളള പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി പരമ്പരാഗത വ്യവസായങ്ങള്‍ക്കനുയോജ്യമായ തദ്ദേശീയരായ വിദഗ്ദ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, 1950-ല്‍ ഭാരത സര്‍ക്കാര്‍ ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിംഗ് സ്‌കീം (വിദഗ്ദ്ധ തൊഴില്‍ പരിശീലന പദ്ധതി) ആവിഷ്‌കരിച്ച് രാജ്യത്താകമാനം ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിച്ചത്. ഇത്തരം പരിശീലനകേന്ദ്രങ്ങളാണ് നിലവിലുളള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)-കള്‍.

യുവാക്കൾക്ക് വൊക്കേഷണൽ, അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകുന്നതിനുള്ള പ്രധാന ലക്ഷ്യത്തോടെയാണ് വ്യാവസായിക പരിശീലന വകുപ്പ് പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംസ്ഥാനത്തെ വ്യവസായ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  (ITI) വിവിധ തരത്തിലുള്ള ദീർഘകാല, ഹ്രസ്വകാല പരിശീലന പദ്ധതികൾ നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ വിവിധസ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതി നടപ്പാക്കുന്നത് വ്യാവസായിക പരിശീലന വകുപ്പാണ്

തൊഴിലാളികള്ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. നിരവധി ക്ഷേമ നിധികളും ഈ വകുപ്പിനു കീഴില്‍ പ്രവര്ത്തി്ക്കുന്നു. വ്യവസായ തര്‍ക്കങ്ങളില്‍ അനുരജ്ഞനത്തിനും തര്‍ക്ക പരിഹാരത്തിനും തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും ഇടയിലുള്ള ഒരു ഉപാധിയാണ് വ്യാവസായിക പരിശീലന വകുപ്പ്.

കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ ആസ്ഥാനം വ്യാവസായിക പരിശീലന ഡയറക്ടറേറ്റാണ്..  വകുപ്പിന് കീഴിൽ ക്രാഫ്റ്റ്സ്മാൻ  ട്രെയിനിങ്സ്കീം പ്രകാരം നിരവധി  സർക്കാർ ഐ.ടി.ഐകളും, നിരവധി  സ്വകാര്യഐ.ടി.ഐകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടാതെ പട്ടികജാതി  വികസനവകുപ്പിനു കീഴിലുള്ള   എ.സ്സി.ഡി.ഡി  ഐ.ടി.ഐ കളിലെയും  പട്ടികവർഗ്ഗ വികസനവകുപ്പിന്റെ കീഴിലുള്ള   എസ്.ടി.ഡി.ഡി  ഐടിഐകളിലെയും പരീക്ഷാനടത്തിപ്പും  വകുപ്പ് നടത്തിവരുന്നു.  ഈ വകുപ്പിലെ ക്രാഫ്റ്റ്സ്മാൻട്രെയിനിങ് സ്കീം, അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം, തുടങ്ങിയ വിവിധ പദ്ധതികളിലായി നിരവധി  ഉദ്യോഗസ്ഥർ സേവനം നൽകിവരുന്നു. അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം പ്രകാരം ട്രെയിനിംഗ് ഡയറക്ടറെ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ്അഡ്വൈസറായും ചുമതലപ്പെടുത്തിയിരിക്കുന്നു.  സംസ്ഥാനത്തെ നിരവധി  ജില്ലകളിലായി നിരവധി റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററുകളും  (ആർ.ഐ.സെന്റർ)അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് അഡ്വൈസർമാരുടെ കാര്യാലയങ്ങളിലുമായി അപ്രന്റിസ്ഷിപ്പ്ട്രെയിനിങ് സ്കീം നടപ്പിലാക്കി വരുന്നു.

അപ്രന്ടീഷിപ് പരിശീലനം

ഏതൊരുരാജ്യത്തിന്റേയും വ്യവസായികമായ വികസനത്തിന് ആരാജ്യത്തെ മാനവശേഷി വികസനം സുപ്രധാന പങ്ക് വഹിക്കുന്നു. മാനവശേഷിവികസനത്തിന്ആരാജ്യത്തെ തൊഴിൽ വൈദഗ്ദ്ധ്യത്തിന്റെ നവീകരണം മുഖ്യഘടകമാണ്.  തൊഴിൽവൈദഗ്ദ്ധ്യം നേടുന്നതിന്, പരിശീലന സ്ഥാപനങ്ങളിൽ നൽകുന്നപരിശീലനംമാത്രംപര്യാപ്തമാവുകയില്ല, സ്ഥാപനങ്ങളിൽ നേരിട്ടു നൽകുന്ന പരിശീലനം കൂടി ഇതിന് ആവശ്യമായി വരുന്നു.  വ്യവസായ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യത നേടിയെടുക്കുക എന്ന കാഴ്ചപ്പാടോടെ ആ മേഖലയിൽ ലഭ്യമായ എല്ലാസൗകര്യങ്ങളും ഇതിനായി പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശീലനം നൽകുക എന്ന മുഖ്യ ലക്ഷ്യത്തോടെ, 1961 ൽ അപ്രന്റീസസ് ആക്ട് നടപ്പിലാക്കി. ആദ്യ ഘട്ടത്തിൽ ഈ ആക്ടിനു കീഴിൽ, ട്രേഡ് അപ്രന്റീസുകൾക്കുളള പരിശീലനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.  ആക്ടിന്റെ അധികാരപരിധിയിൽ പിന്നീട് 1973, 1986, 2014 വർഷങ്ങളിൽ വരുത്തിയ ഭേദഗതികളോടെ ഗ്രാഡ്വേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ, ടെക്നീഷ്യൻ(വൊക്കേഷണൽ) അപ്രന്റീസുകൾ ഓപ്ഷണൽ ട്രേഡ് അപ്രന്റീസുകൾ എന്നിവരെ കൂടി ഉൾപ്പെടുത്തി.

അപ്രന്റീസസ് ആക്ട് നടപ്പിലാക്കിയത് താഴെപ്പറയുന്ന ലക്ഷ്യങ്ങളോടെയാണ്.

·         കേന്ദ്ര അപ്രന്റീസ്ഷിപ്പ്കൗൺസിൽ നിഷ്ക്കർഷിച്ച പ്രകാരമുളള സിലബസ്, പരിശീലനത്തിന്റെ കാലദൈർഘ്യം എന്നിവയനുസരിച്ച് വ്യവസായ ശാലകളിലെ അപ്രന്റീസ് പരിശീലന പരിപാടി ക്രമീകരിക്കുക.

·         വ്യവസായ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രായോഗിക പരിശീലനത്തിന്വ്യവസായശാലയിലെ ലഭ്യമായ എല്ലാ സൗകര്യങ്ങളും പൂർണ്ണമായി ഉപയോഗപ്പെടുത്തുക..

ആക്ട് പ്രാവർത്തികമാക്കൽ - നിരീക്ഷണം.

ചെന്നൈ, ഫരീദാബാദ്, ഹൈദരാബാദ്, കാൺപൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 6 പ്രാദേശിക അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ഡയറക്ടറേറ്റുകൾ മുഖേന പ്രവർത്തിക്കുന്ന കേന്ദ്രഗവൺമെന്‍റ് സ്ഥാപനങ്ങൾ, വകുപ്പുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അപ്രന്റീസസ് ആക്ട് നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നത് സ്കിൽ ഡെവലപ്മെന്റ് &എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ (എം.എസ്.ഡി.ഇ)കീഴിലുളള ഡി.ജി.ടി. യാണ്.

·         സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ/വകുപ്പുകൾ, സ്വകാര്യ/സ്ഥാപനങ്ങൾ, പരിശീലനത്തിൽ അപ്രന്റീസസ് ആക്ട് പ്രകാരം പരിശീലനം നടപ്പിലാക്കുന്നുണ്ടോ എന്നുറപ്പ് വരുത്തേണ്ട ചുമതല സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് അഡ്വൈസർമാർക്കാണ്.

·         ഗ്രാഡ്വേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ, ടെക്നിക്കൽ(വൊക്കേഷണൽ) അപ്രന്റീസുകൾ, എന്നീ വിഭാഗത്തിൽപ്പെട്ട അപ്രന്റീസുകളുടെ കാര്യത്തിൽ, അപ്രന്റീസസ് ആക്ട് നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ചുമതല മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുളള വിദ്യാഭ്യാസ വകുപ്പിൽ നിക്ഷിപ്തമായിരിക്കുന്നു.  ചെന്നൈ, കാൺപൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലുളള അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ബോർഡു വഴിയാണ് ഇക്കാര്യം നിരീക്ഷിക്കുന്നത്.

കേന്ദ്ര അപ്രന്റീസ്ഷിപ്പ് കൗൺസിൽ

·         കേന്ദ്ര അപ്രന്റീസ്ഷിപ്പ്കൗൺസിൽ ഒരു ഉന്നതാധികാര നിയമ സംവിധാനമാണ്.  കേന്ദ്ര സംസ്ഥാന സർക്കാരുകൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ, ഉദ്യോഗ ദാതാക്കൾ എന്നിവരിൽ നിന്നുളള അംഗങ്ങൾ ഉൾപ്പെടുന്ന ഒരു തൃതല സംവിധാനമാണ് ഇത്.

·         അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സംബന്ധിതമായ നയങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന് സർക്കാരിനാവശ്യമായ ഉപദേശം നൽകുന്നത് കേന്ദ്ര അപ്രന്റീസ്ഷിപ്പ് കൗൺസിലാണ്.

അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് മേഖലകൾ

നിയമാനുസൃതമായ ട്രേഡുകളിലും, ഐശ്ചികമായ ട്രേഡുകളിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകാവുന്നതാണ്.

നിയമാനുസൃത ട്രേഡ് (ഡെസിഗ്നേറ്റഡ് ട്രേഡ്)  സർക്കാർവിജ്ഞാപനം അനുസരിച്ചുളള ട്രേഡുകളെയാണ് നിയമാനുസൃത ട്രേഡുകളായി കണക്കാക്കുന്നത്.

ഐശ്ചിക ട്രേഡ്(ഓപ്ഷണൽ ട്രേഡ്) ഉദ്യോഗദാതാവ് നിശ്ചയിക്കുന്ന ഇഷ്ടാനുസരണമുളള ട്രേഡുകളാണ് ഐശ്ചിക(ഓപ്ഷണൽ) ട്രേഡുകൾ.

അപ്രന്റീസുകളുടെ തരംതിരിവുകൾ (വിഭാഗങ്ങൾ)

1.  ട്രേഡ് അപ്രന്റീസ്

2.  ഗ്രാഡ്വേറ്റ് അപ്രന്റീസ്

3.  ടെക്നീഷ്യൽ അപ്രന്റീസ്

4.  ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ്

5.  ഓപ്ഷണൽ അപ്രന്റീസ്

അപ്രന്റീസസ് ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം നാൽപ്പതോ അതിൽ കൂടുതലോ, മാനവവിഭവശേഷിയുളളതും, അനുവദനീയമായ ട്രെയിനിംഗ് അടിസ്ഥാന സൗകര്യമുളളതുമായ സ്ഥാപനങ്ങളിലെ ഉദ്യോഗദാതാവ് നിർബന്ധമായും അപ്രന്റീസുകളെ നിയമിക്കേണ്ടതാണ്.  ആ സ്ഥാപനത്തിലെ ആകെ തൊഴിലാളികളുടെ എണ്ണത്തിന്റെ(കരാർ അടിസ്ഥാനത്തിലുളള തൊഴിലാളികൾ ഉൾപ്പെടെ) 2.5 ശതമാനം മുതൽ 10 ശതമാനം വരെ അപ്രന്റീസുകളെ ഉദ്യോഗദാതാവിന് നിയമിക്കാവുന്നതാണ്.

ഒരു സ്ഥാപനത്തിൽ നിയമിക്കപ്പെട്ടിട്ടുളള അപ്രന്റീസുകളിൽ(2.5 ശതമാനം മുതൽ 10 ശതമാനം വരെ) എല്ലാ വിഭാഗത്തിലുമുളള അപ്രന്റീസുകൾ ഉൾപ്പെടുന്നു.

സ്ഥാപനത്തിനോ, ഉദ്യോഗദാതാവിനോ അവരുടെ  സ്ഥാപനത്തിലെ സൗകര്യങ്ങൾക്കനുസരിച്ച്, ജോലിയിൽ ഏർപ്പെട്ടുകൊണ്ടുളള പരിശീലനത്തിനോ, പ്രായോഗിക പരിശീലനത്തിനോ ഏതു വിഭാഗത്തിൽ/ട്രേഡിലേയോ അപ്രന്‍റീസിനെയാണ് ആവശ്യമെന്ന് തീരുമാനിക്കാവുന്നതാണ്.

സ്റ്റൈപ്പന്‍റ്

അപ്രന്റീസുകൾക്ക് പ്രതിമാസം അനുവദനീയമായ കുറഞ്ഞ സ്റ്റൈപ്പന്റ് നിരക്കുകൾ ചുവടെ ചേർക്കുന്നു.

സ്റ്റൈപ്പന്റ്(വാർഷികാടിസ്ഥാനത്തിൽ)

വർഷം

കുറഞ്ഞ സ്റ്റൈപ്പന്റ് നിരക്ക്

ഒന്നാം വർഷം

ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ സർക്കാരുകൾ. അവിദഗ്ദ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുളള കുറഞ്ഞ വേതനത്തിന്റെ70 ശതമാനം

രണ്ടാം വർഷം

ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ സർക്കാരുകൾ.  അവിദഗ്ദ്ധ തൊളിലാളികൾക്ക് നിശ്ചയിച്ചിട്ടുളള കുറഞ്ഞ വേതനത്തിന്റെ80 ശതമാനം.

മൂന്നാംവർഷവും നാലാം വർഷവും

ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തെ സർക്കാരുകൾ. അവിദഗ്ദ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുളള കുറഞ്ഞ വേതനത്തിന്റെ90 ശതമാനം.

ട്രേഡ് അപ്രന്റീസുകൾക്കു നൽകുന്ന സ്റ്റൈപ്പന്റിന്റെ ചെലവ് ഉദ്യോഗദാതാവ് വഹിക്കേണ്ടതാണ്.

ഗ്രാഡ്വേറ്റ്, ടെക്നീഷ്യൻ, ടെക്നീഷ്യൻ (വൊക്കേഷണൽ) എന്നീ വിഭാഗത്തിൽപ്പെട്ട അപ്രന്റീസുകൾക്കുളള സ്റ്റൈപ്പന്റിന്റെ ചെലവ് ഉദ്യോഗദാതാവും, കേന്ദ്ര ഗവൺമെന്റും തുല്യമായി വഹിക്കുന്നു.

ട്രേഡ് അപ്രന്റീസുകളുടെ പരിശീലനം

·         കുറഞ്ഞ പ്രായം 14 വയസ്സ്

·         യോഗ്യത 8-ാംക്ലാസ്സ് മുതൽ, 12-ാം ക്ലാസ്സ് പാസ്സ് (10, പ്ലസ് 2 സമ്പ്രദായത്തിൽ)

·         പരിശീലന കാലയളവ് 6 മാസം മുതൽ 4 വർഷം വരെയാണ്.

·         ഓരോ ട്രേഡിനും നിശ്ചയിച്ചിട്ടുളള സിലബസ്സ് അനുസരിച്ച് ബന്ധപ്പെട്ട ട്രേഡിൽ പ്രാഥമിക പരീശീലനം നൽകിയ ശേഷമുളള അടിസ്ഥാന പരിശീലനവും, പ്രായോഗിക പരിശീലനവും, തുടർന്ന് അനുബന്ധ പരിശീലനവും ട്രെയിനിംഗിൽ ഉൾപ്പെടുന്നു.

·         39 ട്രേഡ് ഗ്രൂപ്പുകളിലായി 259 ട്രേഡുകൾ നിശ്ചയിച്ചിരിക്കുന്നു.

·         ഒരു സ്ഥാപനത്തിലെ ആകെ തൊഴിലാളികളുടെ എണ്ണത്തിന്റെ2.5 ശതമാനം മുതൽ 10 ശതമാനം വരെയുളള എണ്ണം അപ്രന്റീസുൾക്കായി നീക്കിവെച്ചിരിക്കുന്നു.

·         ഓരോ ഉദ്യോഗദാതാവും, അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിനായി ഒരു കരാറിൽ ഏർപ്പെടേണ്ടതാണ്. ഇത് അപ്രന്റീസ്ഷിപ്പ് അഡ്വൈസർമാർ രജിസ്റ്റർ ചെയ്യുന്നു.

·         ആക്ടിനു കീഴിലുളള നിയമാനുസൃതമായ കർത്തവ്യങ്ങൾ/കടമകൾ ഉദ്യോഗദാതാവും, അപ്രന്റീസുകളും പൂർത്തീകരിക്കേണ്ടതാണ്.

ട്രേഡ് അപ്രന്റീസുകൾക്കുളള പരീക്ഷയുംസർട്ടിഫിക്കറ്റ് വിതരണവും.

ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം (ഒക്ടോബർ/നവംബർ, ഏപ്രിൽ/മെയ് മാസങ്ങളിൽ) ട്രേഡ് അപ്രന്റീസുകൾക്കായി എൻ.സി.വി.റ്റി(നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്) അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റുകൾ നടത്തുന്നു.

അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ്ടെസ്റ്റ് പാസ്സാകുന്നവർക്ക് നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ/ മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ ജോലി നേടുന്നതിന് നാഷണൽഅപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റിന് അംഗീകാരമുണ്ട്.

ട്രേഡ് അപ്രന്റീസുകൾക്കുളള സ്കിൽ മത്സരങ്ങൾ

അപ്രന്റീസുകൾ തമ്മിലും, വിവിധ സ്ഥാപനങ്ങൾ തമ്മിലും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക, മേഖലാതലത്തിലും, അഖിലേന്ത്യാതലത്തിലും, സ്കിൽ കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു.

15 ട്രേഡുകൾക്കാണ് സ്കിൽ കോമ്പറ്റീഷൻ നടത്തുന്നത്.  അവ:ഫിറ്റർ, മെഷീനിസ്റ്റ്, ടർണർ, വെൽഡർ(ഗ്യാസ്&ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, മെക്കാനിക്ക്(മോട്ടോർ വെഹിക്കിൾ), ടൂൾ ആന്‍റ് ഡൈമേക്കർ(ഡൈ&മോൾഡ്സ്), ടൂൾ ആന്‍റ് ഡൈമേക്കർ(പ്രസ്സ് ടൂൾ, ജിഗ്സ്&ഫിക്സർ), ഇൻസ്ട്രുമെന്റ്മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ), മെക്കാനിക്ക് മെഷീൻ ടൂൾ&മെയിന്റനൻസ്, വയർമാൻ, മെക്കാനിക്ക്(ഡീസൽ), റഫ്രിജറേഷൻ&എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക് എന്നിവയാണ്.

ആർ..സി

കേരളത്തിലെ ആർ.ഐ സെന്‍ററുകൾ

ക്രമ നമ്പർ

ആർ.ഐ.സെന്‍റർ

ഫോൺ

1

തിരുവനന്തപുരം

0471 2501867

2

കൊല്ലം

0474 2747969

3

ആലപ്പുഴ

0477 2230124

4

കോട്ടയം

0481 2570803

5

കളമശ്ശേരി

0484 2555866

6

തൃശ്ശൂർ

0487 2325122

7

പാലക്കാട്

0491 2500761

8

കോഴിക്കോട്

0495 2370289

9

കണ്ണൂർ

0497 2704588

ട്രേഡ് അപ്രന്റീസുകൾക്കുളള പരീക്ഷയും, സർട്ടിഫിക്കറ്റ് വിതരണവും.

ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം (ഒക്ടോബർ/ നവംബർ, ഏപ്രിൽ/മെയ് മാസങ്ങളിൽ) ട്രേഡ് അപ്രന്റീസുകൾക്കായി എൻ.സി.വി.റ്റി(നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്) അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റുകൾ നടത്തുന്നു.

അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് പാസ്സാകുന്നവർക്ക് നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ/ മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ ജോലി നേടുന്നതിന് നാഷണൽഅപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റിന് അംഗീകാരമുണ്ട്.

അപ്രന്റീസുകൾ തമ്മിലും, വിവിധ സ്ഥാപനങ്ങൾ തമ്മിലും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക, മേഖലാതലത്തിലും, അഖിലേന്ത്യാതലത്തിലും, സ്കിൽ കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു.

15 ട്രേഡുകൾക്കാണ് സ്കിൽ കോമ്പറ്റീഷൻ നടത്തുന്നത്.  അവ:ഫിറ്റർ, മെഷീനിസ്റ്റ്, ടർണർ, വെൽഡർ(ഗ്യാസ്&ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, മെക്കാനിക്ക്(മോട്ടോർ വെഹിക്കിൾ), ടൂൾ ആന്‍റ് ഡൈമേക്കർ(ഡൈ ആന്‍റ് മോൾഡ്സ്), ടൂൾ&ഡൈമേക്കർ(പ്രസ്സ് ടൂൾ, ജിഗ്സ്&ഫിക്സർ), ഇൻസ്ട്രുമെന്‍റ്മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ), മെക്കാനിക്ക് മെഷീൻടൂൾ& മെയിന്‍റനൻസ്, വയർമാൻ, മെക്കാനിക്ക്(ഡീസൽ), റഫ്രിജറേഷൻ&എയർകണ്ടീഷനിംഗ് മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക് എന്നിവയാണ്.

കേരളത്തിലെ ട്രേഡ് അപ്രന്റീസ്ഷിപ്പ് പരിശീലനം

കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്നാണ് നടത്തുന്നത്. സംസ്ഥാന തൊഴിൽനൈപുണ്യ വകുപ്പിന് കീഴിലുളള വ്യവസായിക പരിശീലന വകുപ്പ്, സംസ്ഥാനത്തെ 14 ആർ.ഐ സെന്‍ററുകൾ, തിരുവനന്തപുരത്തെ ട്രെയിനിംഗ്ഡയറക്ടറേറ്റ്എന്നീ സ്ഥാപനങ്ങൾ മുഖേനയാണ് അപ്രന്‍റീസ്ഷിപ്പ് ട്രെയിനിംഗ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...