യുവതയുടെ രാജ്യം വിട്ടുള്ള കൂട്ട പലായനം അവസാനിപ്പിക്കാൻ കോളേജ് മാനേജ്‌മന്റ് ജാഗരൂകരാകണം
നമ്മുടെ യുവജനത നല്ല ജീവിത നിലവാരം തേടി പുറം രാജ്യങ്ങളിലേക്ക് പോകുന്നത് ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്.
ഇവിടെ പഠിത്തം പുസ്തക വായനയിലൂടെ എന്ന തത്വം അവലംബിച്ചിട്ടുള്ളവർ രാവിലെ വീട്ടു വരാന്തയിൽ നിന്നും സ്കൂൾ വാഹനത്തിൽ കയറി സ്‌കൂൾ വരാന്തയിൽ ഇറങ്ങി പുസ്തകവും പഴയ ചോദ്യപേപ്പറുകളും വേണ്ട വിധം റെഫർ ചെയ്തു ഐ എ എസ പോലുള്ള മൂന്നക്ഷര ശൃംഖലയിലേക്കു കടക്കുന്നു. പഠിത്തം എന്ന കലയിൽ മാത്രം അത്ര വലിയ താല്പര്യമോ വിശ്വാസമോ പുലർത്താതുള്ളവരും അധ്യാപകരെ വരച്ച വരയിൽ നിർത്തുന്നവരുമായ ഒരു കൂട്ടർ രാഷ്ട്രീയ മീമാംസ സ്വയം ഭൂവാക്കി നാട് / രാജ്യഭരണ പ്രക്രിയ കയ്യാളുന്നു..
ഇതിനിടയി ലുള്ള ഒരു വിഭാഗം പഠിത്തത്തോടൊപ്പം അത്യാവശ്യ കായിക കല വ്യാപനം കയ്യാളുന്ന, അവശ്യം പൊതു കാര്യങ്ങൾ സാമൂഹ്യ പ്രവർത്തനങ്ങൾ പൊതുജന സേവനം എന്നിവയിലും മറ്റും വ്യാപൃതരാകുന്നു. യാഥാർഥ്യത്തിൽ ഇവർ പൊതുകാര്യ പ്രസക്തരും കാര്യശേഷി ഉള്ളവരും ഇവരെ കായികമായും ബുദ്ധിപരമായും സമന്വയിപ്പിച്ചു രാജ്യ വികസനത്തിന് ഉപയോഗപ്പെടുത്താ വുന്നവരുമാണ്. ഇവർ ബഹുമുഖ പ്രതിഭകളും നാടിൻറെ വികസനത്തിനായി വ്യാപാരവ്യവസായോന്നമനത്തിനുതകും വിധം രൂപപ്പെടുത്തേണ്ട വരുമാണ്. ഇവർ മിക്കവാറും അത്രവലിയ സാമ്പത്തിക സ്ഥിതിയുള്ള വീട്ടിൽ നിന്നും വരുന്നവർ ആയിരിക്കില്ല. ഇവരാണ് ജീവിതം കരുപ്പിടിപ്പിക്കുന്നതിനും , ജോലിയും വിദ്യാഭാസവും ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോകുന്നതിനു രാജ്യം വിട്ടു പോകുന്നത്. ഇവരെ നാട്ടിൽ നിർത്തേണ്ടത് പുറത്തോട്ടുള്ള ഒഴുക്ക് തടയേണ്ടത് രാജ്യത്തിന്റെ വികസനത്തിന് , നിലനിൽപിന് അത്യതാപേക്ഷിതമാണ്.
ആയതിനു പ്രതിവിധി എന്തെന്ന് വിശകലം ചെയ്യാം. നമ്മൾ രാജഭരണത്തിന് കീഴിലും ബ്രിട്ടീഷ് ആധിപത്യത്തിലും ആയിരുന്നപ്പോൾ സ്വതന്ത്ര ലബ്ധി വരെ നമുക്ക് വിദ്യാഭ്യാസ സൗകര്യം കുറവായിരുന്നു, അതിൽ നിന്നും മോചനം കിട്ടിയത് സാമൂഹ്യ പരിഷ്‌കരർത്താക്കളുടെ ശ്രമഫലമായും ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടും കൂടിയാണ് എന്നതാണ് സത്യം. പള്ളികളോട് ചേർന്ന് പള്ളി കൂടങ്ങളുടെ ആവിർഭാവം കേരളത്തിലെ വിദ്യഭാസ ഭൂപടത്തിൽ വലിയ മാറ്റമാണ് വരുത്തിയത്.
ശേഷം സ്വാതന്ത്രാനന്തര കാലഘട്ടം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സർക്കാർ കുത്തക ആയിരുന്നു. കാലഘട്ടം രണ്ടായിരങ്ങളിൽ അതിനു മാറ്റം വന്നു, ധാരാളം സ്വകാര്യ മെഡിക്കൽ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും നമ്മുടെ നാട്ടിൽ ഉയർന്നു വന്നു. ഒരു വിശകലനത്തിൽ ഇവിടെ ഇപ്പോഴും സ്വകാര്യ വിദ്യാഭാസസ്ഥാപനങ്ങൾ കൂടുതലും ഓരോ മതാധിഷ്ടിത സംഘടനകളുടെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത് എന്ന് കാണാം. ഇവർ നടത്തിവരുന്ന എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമനുബന്ധിച്ചു ധാരാളം ഭൂമി കാലിയായി കിടക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു.. ഈ ഭൂമിയെല്ലാം ദൂരക്കാഴ്ചയോടു കൂടി ഭാവി വികസനത്തിനായാണ് ശേഖരിച്ചു വച്ചിരിക്കുന്നത്
നമ്മുടെ കുട്ടികൾ ഈ കോളേജ് കളിലെയൊക്കെ വിദ്യാഭ്യാസം കഴിഞ്ഞാണ് തൊഴിലധിഷ്ഠിത വിദ്യാഭാസത്തിനായി രാജ്യം വിട്ടു പോകന്നത്, . ഇത്തരുണത്തിലാണ് ഈ വിദ്യാഭാസ സ്ഥാപനങ്ങളുടെ അടുത്ത് കാലിയായി കിടക്കുന്ന ഭൂമിയുടെ പ്രസക്തി ഉയരുന്നത്. ഈ ഭൂമിയിൽ എന്തുകൊണ്ട് തൊഴിൽ ശാലകൾ ആരംഭിച്ചു അതാതു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവർക് ഭാഗിക സമയ തൊഴിൽ എടുക്കുന്നതിനും പരിശീലിക്കുന്നതിനും പ്രായോഗിക മാനേജ്മന്റ് വൈദഗ്ദ്യം നേടുന്നതിനും അവസരം കൊടുത്തു കൂടാ. .
ഈ വിദ്യാഭാസ പ്രസ്ഥാന ഉടമകൾ ഇതിനു മുൻകൈ എടുത്താൽ തീർച്ചയായും കേന്ദ്ര-സംസ്ഥാന സർക്കാർ ഭാഗത്തു നിന്നും ഇതിനു പ്രോത്സാഹനമുണ്ടാകും എന്നതിനും സംശയ ലേശമില്ല.അപ്പോൾ നമ്മുടെ കുട്ടികൾക്ക് വിദ്യക്കൊപ്പം തൊഴിൽ പരിശീലനനത്തിനും ഒരു ചെറിയ വരുമാനത്തിനും അവസരമുണ്ടാകും .ഇപ്രകാരം ഈ കുട്ടികളിൽ നല്ലൊരു വിഭാഗത്തെ രാജ്യം വിട്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കാനും സാധിക്കും. . കൂടാതെ വിദ്യ നേടി പുറത്തു വരുമ്പോൾ തീർച്ചയായും അവർ ഉന്നത നിലവാരത്തിൽ തൊഴിൽ ചെയ്യുന്നതിനും രാജ്യപുരോഗതിക്കു ഉതകത്തക്ക രീതിയിൽ പ്രവർത്തിക്കുന്നതിനും സജ്ജമാകും എന്ന കാര്യത്തിലും സംശയമില്ല.
ആയതിനാൽ ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള പ്രോപ്പർട്ടി ഉപയോഗപ്പെടുത്തി വ്യവസായ/ പരിശീലന സ്ഥാപനങ്ങൾ തുടങ്ങി വിദ്യാർഥികൾക്കു തൊഴിൽ ചെയ്തു ചെറിയ വരുമാനം നേടി അതോടൊപ്പം വിദ്യ ചെയ്യുന്നത്തിനു അവസരമൊരുക്കുന്നതിനുള്ള കാലഘട്ടം അതിക്രമിച്ചിരിക്കുന്നു.
പ്രൈമറി സ്കൂളുകളിലും, ഹൈ സ്കൂളുകളിലും, ഹയർ സെക്കന്ററി സ്കൂളുകളിലും ഈ രീതി അവിടത്തെ കുട്ടികൾക്ക് അനുയോജ്യമാം വിധം അനുവർത്തിക്കാമോ എന്നും പരിശോധിക്കാവുന്നതാണ്. അപ്രകാരം ഇവിടുത്ത യുവജനത തൊഴിലും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള അവസരം തേടി പുറം രാജ്യങ്ങളിലേക്ക് ചേക്കേറുന്ന അവസ്ഥ ഒഴിവാക്കാവുന്നതുമാണ്. .
പ്രസ്തുത രീതി അനുവർത്തിച്ചാൽ ഈ കുട്ടികളെയും യുവ ജനതയെയും ലഹരിക്കടിമകളാകുന്ന പ്രക്രിയകളിൽ നിന്നും കൂടി ഒരു പരിധി വരെ രക്ഷിക്കാൻ കഴിയും. കാരണം യുവജനതക്കു കോളേജ് സമയം കഴിഞ്ഞാൽ അധിക സമയം ഒത്തു കൂടലിനും മറ്റും കിട്ടുന്നതിനാലാണ് മറ്റു സന്മാർഗ്ഗമല്ലാത്ത രീതികളിലേക്ക് തിരിയുന്നതെന്നു൦ അവരുടെ ജീവിതം പൂർണമായും തിരക്കുള്ളതായാൽ വഴി തെറ്റില്ല എന്നും അഭിപ്രായപ്പെടുന്നു. ഇവയൊക്കെ വിലയിരുത്തി വേണ്ടത് ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു.
അനിരുദ്ധൻ