ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് (PAN Card) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ആദായ നികുതി വകുപ്പ്.
ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങള്‍, ക്രിപ്റ്റോ കറന്‍സിക്കും നടപ്പിലാക്കാനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.
നിലവില്‍ ക്രിപ്റ്റോ ഉപയോഗിച്ച് എത്ര ആസ്തി നേടി എന്നുള്ളത് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കഴിഞ്ഞാല്‍ വരുമാനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണം. ക്രിപ്റ്റോ നിക്ഷേപ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാല്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ അതിലെ ഇടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് കൈമാറണം.