രാജ്യത്ത് ഇ-റുപ്പി സേവനം ഓ​ഗസ്റ്റ് രണ്ടിന് ആരംഭിക്കുകയാണ്.

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്. ഓ​ഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്.

ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്‌ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‍മെന്റ് സംവിധാനം നാഷണല്‍ പേയ്‍മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

എന്താണ് ഇ-റുപ്പി, സംവിധാനം എങ്ങനെ ഉപയോ​ഗിക്കാം?

ഡിജിറ്റല്‍ പേയ്‍മെന്റിന്റെ കറന്‍സി രഹിതവും സമ്ബര്‍ക്കരഹിതവുമായ മാര്‍ഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്‌എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചര്‍ എത്തുക.

ഇ- റുപ്പി പേയ്‍മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാര്‍ഡ്, ഡിജിറ്റല്‍ പേയ്‍മെന്റ് അപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചര്‍ റിഡീം ചെയ്യാന്‍ കഴിയും.

ഇ-റുപ്പി എങ്ങനെ പ്രവര്‍ത്തിക്കും?

സ്പോണ്‍സര്‍മാരെയും ഗുണഭോക്താക്കളെയും സേവന ദാതാക്കളെയും ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ഈ സംവിധാനം ബന്ധിപ്പിക്കുന്നു. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ ആരാണോ സേവനദാതാവ് അയാളിലേക്ക് പേയ്‍മെന്റ് നടത്തുകയുള്ളൂവെന്ന് ഉറപ്പാക്കുന്നു. ഇ-റുപ്പി ഒരു പ്രീ-പെയ്ഡ് സംവിധാനമാണ്, അതിനാല്‍ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണം നല്‍കാന്‍ സാധിക്കുന്നു.

ഇ-റുപ്പി എവിടെ ഉപയോഗിക്കാം?

മാതൃ-ശിശുക്ഷേമ പദ്ധതികള്‍, ടിബി നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ മരുന്നുകളും ഡയഗ്നോസ്റ്റിക്സ് സേവനങ്ങളും ലഭിക്കാന്‍, പോഷക പിന്തുണ നല്‍കുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റല്‍ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും (സിഎസ്‌ആര്‍) ഭാഗമായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഭാവിയില്‍ മറ്റ് സേവനങ്ങളിലേക്കും ഇ-റുപ്പി സംവിധാനം വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...