ജിപിഎഫ് വാർഷിക സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യാം
സംസ്ഥാന സർക്കാർ ജീവനക്കാരുടേയും ഓൾ ഇന്ത്യാ സർവീസ് ഓഫിസർമാരുടേയും 2021-22 സാമ്പത്തിക വർഷത്തെ ജി.പി.എഫ്. വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ https://ksemp.agker.cag.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിൽനിന്ന് പെർമനന്റ് എംപ്ലോയി നമ്പർ(പെൻ) ഉപയോഗിച്ച് സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യാം. സംശയനിവാരണത്തിന് 0471-2776698.