സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപ വരെ ധനസഹായം നൽകുന്ന സമഗ്ര പദ്ധതി. 'കെ എഫ്‌ സി സ്റ്റാർട്ടപ്പ് കേരള'

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത്  2021 ജൂലൈ 30ന് സഭയിൽ  5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ. എഫ്.സി വഴി സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ഈ പദ്ധതിയുടെ പൂർണരൂപം ഓഗസ്റ്റ് 2, 2021 നു നടന്ന കെ എഫ് സി യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കി അംഗീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപ വരെ ധനസഹായം നൽകുന്ന ഒരു സമഗ്ര പദ്ധതിയാണിത്. 'കെ എഫ്‌ സി സ്റ്റാർട്ടപ്പ് കേരള' എന്ന പേരിലുള്ള പദ്ധതി, സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ വാണിജ്യവൽക്കരണം വരെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും പിന്തുണയ്ക്കും. കൂടാതെ സ്റ്റാർട്പ്പുകൾക്ക് പർച്ചേസ് ഓർഡർ നടപ്പിലാക്കാനും, വെഞ്ച്വർ ഡെറ്റ് ആയും വായ്പ നൽകും.

കേരള സ്റ്റാർട്ടപ്പ് മിഷൻ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റിൽ (ഡി ഐ പി പി) രജിസ്റ്റർ ചെയ്തിട്ടുള്ളതും കേരളത്തിൽ രജിസ്റ്റേർഡ്  ഓഫീസുള്ളതുമായ സ്റ്റാർട്ടപ്പുകൾക്കാണ് വായ്പ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ സമ്പത്ത് സൃഷ്ടിക്കുന്നതിനോ ഉള്ള സാധ്യതയുള്ള പ്രായോഗിക പദ്ധതികൾ മാത്രമേ പരിഗണിക്കു.

ഉൽപാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപയും സ്കെയിൽ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയുമാണ് സഹായം. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും. 

സ്റ്റാർട്ടപ്പുകൾ www.kfc.org- ൽ ഓൺലൈനായി അപേക്ഷിക്കണം. വിദഗ്ദ്ധ സമിതിയായിരിക്കും വായ്പാ അനുമതി നൽകുക.

മൂലധനത്തിന്റെ ദൗർലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്  സ്റ്റാർട്ടപ്പുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സ്റ്റാർട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിനനുസരിച്ചാണ് ഈ പദ്ധതി. 

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ബജറ്റ് പ്രസംഗത്തിൽ ആറ് പോയിന്റ് പ്രോഗ്രാം പ്രഖ്യാപിചിരുന്നു. കേരളത്തിൽ ഇപ്പോൾ 3900 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2500 പുതിയ സ്റ്റാർട്ടപ്പുകൾ കൂടി ചേർക്കാനാണ് സർക്കാർ പദ്ധതി.

വർക്ക്‌ഷോപ്പ് സ്ഥാപിക്കുക, ആവശ്യമായ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, സെർവറുകൾ, സോഫ്‌റ്റ്‌വെയർ, ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കൽ, അസംസ്കൃത വസ്തുക്കൾ വാങ്ങൽ, പ്രവർത്തന ഫണ്ട്, പ്രവർത്തന മൂലധനം, ക്ലൗഡ് ചെലവുകൾ, ലൈസൻസുകൾ, പെർമിറ്റുകൾ, കൺസൾട്ടൻസി ചാർജുകൾ, മാർക്കറ്റിംഗ് ചെലവുകൾ, നടപ്പാക്കൽ കാലയളവിലെ പലിശ തുടങ്ങിയവ പ്രൊജക്റ്റ് ചിലവിൽ പരിഗണിക്കും.

സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡർ ലഭിച്ചുകഴിഞ്ഞാൽ, ഓർഡറുകൾ നടപ്പിലാക്കുന്നതിന് അവർക്ക് 10 കോടി രൂപ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ട്. ഏതെങ്കിലും ഒരു സെബി രജിസ്റ്റർ ചെയ്ത വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പരിശോധനക്ക് വിധേയമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപയുടെ വെഞ്ച്വർ കടവും ലഭിക്കും.

സ്റ്റാർട്ടപ്പുകളുടെ എല്ലാ ഘട്ടങ്ങളും പരിഗണിക്കുന്ന ആദ്യ പദ്ധതിയാണിത്, 25 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ള വായ്പകലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശവും ഹാൻഡ്‌ഹോൾഡിംഗും ഉണ്ടാകും.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...