26 കോടിയുടെ സേവന പദ്ധതിയുമായി ലയൺസ് ഡിസ്ട്രിക്ട് 318 സി; 101 കുടുംബങ്ങൾക്ക് ഈ വർഷം വീടുകൾ വച്ചു നൽകും

കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2024-2025 വർഷത്തെ കാബിനറ്റ് മെംബർമാരുടെ സ്ഥാനാരോഹണം ഇന്ന് 21-ന് വൈകീട്ട് 3.30-ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അറിയിച്ചു. സ്ഥാനാരോഹണ ചടങ്ങ് ഇൻ്റർനാഷണൽ ഡയറക്ടർ പങ്കജ് മേത്ത ഉദ്ഘാടനം ചെയ്യും.

എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 160 ക്ലബ്ബുകളിൽ നിന്നായി 3000 പ്രതിനിധികൾപങ്കെടുക്കും. ലയൺസ് ഇൻ്റർനാഷണൽ നേതാക്കളായ എ.വി. വാമനകുമാർ, വി. അമർനാഥ് എന്നിവർ പങ്കെടുക്കും. ചടങ്ങിനോടനു ബന്ധിച്ച് വൈകീട്ട് 6-ന് സംഗീത സംവിധായകൻ ഗോപിസുന്ദറിൻ്റെ ബിഗ് ബാൻഡ് ജി.യുടെ സംഗീത നിശയുണ്ടാകും.

ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി ഈ വർഷം മൂന്ന് ജില്ലകളിലായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹകരണ ത്തോടെ 100 വീടുകൾ നിർമിച്ചു നൽകും.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡിസ്ട്രിക്ടിന്റെ പരിധിയിൽ വരുന്ന എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 3 സെൻ്റ് സ്‌ഥലം സ്വന്തമായുള്ള ബിപിഎൽ വിഭാഗത്തിൽപെട്ട 101 കുടുംബങ്ങൾക്ക് ഈ വർഷം വീടുകൾ വച്ചു നൽകും. 7 ലക്ഷം രൂപ ചെലവിൽ 450 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നൽകുക

വിശപ്പ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനംആരംഭിക്കും. എറണാകുളം തിരുവാങ്കുളത്തിനു സമീപം ശാസ്താ മുകളിലെ ലയൺസ് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കും. 50,000 വിദ്യാർഥി കൾക്ക് കരിയർ ഗൈഡൻസ് നൽകുന്ന പരിപാടികൾ ഉൾപ്പെടെ 26 കോടി രൂപയുടെ പ്രോജക്ടുകൾ ഈ വർഷം നടപ്പാക്കുമെന്ന് അറിയിച്ചു. 

Also Read

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവക്കുള്ള ജി എസ് ടി വര്‍ധിപ്പിക്കാന്‍ സാധ്യത.

Loading...