ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു ; മുൻ ഡിസ്ട്രിക്റ്റ് ഗവർണർ കുര്യൻ ജോൺ ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി
കൊച്ചി: ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റിന്റെ പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണവും സഹായ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് വിപിൻ കുമാർ അധ്യക്ഷനായിരുന്നു.
മുൻ ഡിസ്ട്രിക്റ്റ് ഗവർണർ സാബു കാരിക്കശ്ശേരി മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ കുര്യൻ ജോൺ ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി. സെക്രട്ടറി ലക്ഷ്മി നാരായണൻ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അവതരിച്ചു.
പ്രഥമ സേവന പദ്ധതിയായ ഓട്ടോറിക്ഷകളിൽ ഫസ്‌റ്റ് എയ്‌ഡ് ബോക്സ്സുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും മറ്റ് സഹായ പദ്ധതികളുടെ ഉദ്ഘാടനവും റീജിയൻ ചെയർപേഴ്സൺ സാവിയോയും സോൺ ചെയർമാൻ രവിശങ്കർ ശർമ്മയും ചേർന്ന് നിർവ്വഹിച്ചു.
സ്‌ഥാനമേറ്റ പുതിയ പ്രസി ഡന്റ് വിപിൻ കുമാർ ഈ വർഷം നടപ്പാക്കുന്ന സേവന പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.
നിർധനരായവർക്ക് വീടുകൾ നിർമ്മിച്ചു നൽകുക , സൗജന്യ എപ്പിലെപ്സി ക്ലിനിക്ക്, ഡയാലിസ് രോഗികൾക്ക് ചികിൽസാ സഹായം ലഭ്യമാക്കുക, സൗജന്യ ഭക്ഷണ വിതരണം നടത്തുക, വിദ്യാലയങ്ങളിൽ മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം നടത്തുക, സ്‌കുളുകളിൽ വായനശീലം വർദ്ധിപ്പിക്കുക, അന്ധത നിവാരണ പദ്ധതികൾ നടപ്പിലാക്കുക, മെഡിക്കൽ ക്യാമ്പുകൾ നടത്തുക, വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പി ക്കുക തുടങ്ങിയ സേവന പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്.
വിപിൻകുമാർ (പ്രസിഡൻറ്) ലക്ഷ്മിനാരായണൻ (സെക്രട്ടറി) ആനന്ദ് സുന്ദരേശ് (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു.