ബൈജൂസിന് 40 കോടി കൂടി, മൂല്യം 360 കോടി ഡോളർ (ഏകദേശം 25,800 കോടി രൂപ)
ന്യൂഡൽഹി∙ 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്പിന് 360 കോടി ഡോളറിന്റെ മൂല്യം (ഏകദേശം 25,800 കോടി രൂപ) . കാനഡയിലെ സിപിപി ഇൻവെസ്റ്റ്മന്റ് ബോർഡ്, നാസ്പേഴ്സ് വെഞ്ച്വേഴ്സ്, ജനറൽ അറ്റ്ലാന്റിക് എന്നിവയാണ് പുതിയ നിക്ഷേപകർ. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ സ്റ്റാർട്ടപ്പായി ബൈജൂസ് വളർന്നിരിക്കുകയാണ്.