ഇനി വെറും 100 രൂപയുണ്ടെങ്കിലും മ്യൂച്ചല്‍ ഫണ്ടുകളില്‍ ഓണ്‍ലൈനായി പണം നിക്ഷേപിക്കാം
ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ ലാഭകരമാണ് മ്യൂച്ചല്‍ഫണ്ടുകള്‍ എന്നതിനാല്‍ ഇന്ത്യയില്‍ ഈ മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകുകയാണ്. ഒരു ലക്ഷം രൂപ ബാങ്കിലിട്ടാല്‍ കഷ്ടി 50000 രൂപയാണ് അഞ്ച് വര്‍ഷത്തേക്ക് പലിശ ഇനത്തില്‍ ലഭിക്കുക. അതേ സമയം അത്രയും തുക അഞ്ച് വര്‍ഷത്തേക്ക് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ തുക ഇരട്ടിയാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മ്യൂച്ചല്‍ ഫണ്ട്.
സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളെ മ്യൂച്ചല്‍ഫണ്ടുകളിലേക്ക് ആകര്‍ഷിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. നേരത്തെ മ്യൂച്ചല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ ഏറ്റവും ചുരുങ്ങിയത് 500-5000 രൂപ വരെ വേണമായിരുന്നു.
കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് മ്യൂച്ചല്‍ഫണ്ട് ഹൗസുകള്‍ മിനിമം തുക ഇപ്പോള്‍ നൂറു രൂപയായി താഴ്ത്തിയിരിക്കുകയാണ്. തുടക്കത്തില്‍ ഐസിസി പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട്, ആദിത്യാ ബിര്‍ള സണ്‍ലൈഫ്, ഐഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട്, ഡിഎച്ച്‌എഫ്‌എല്‍, റിലയന്‍സ് പോലുള്ള കമ്ബനികള്‍ തിരഞ്ഞെടുത്ത ചില കാറ്റഗറില്‍ ഇതിനകം 100 രൂപയുടെ നിക്ഷേപം അനുവദിക്കുന്നുണ്ട്. കൂടുതല്‍ സാധാരണക്കാരെ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ആകര്‍ഷിക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് ആദിത്യാ ബിര്‍ളാ സണ്‍ലൈഫ് മ്യൂച്ചല്‍ ഫണ്ട് സിഇഒ എ ബാലസൂബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.
നിശ്ചിത തുക ഒരു പ്രത്യേക കാലയളവില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുന്ന സിപ് (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) രീതിയാണ് മ്യൂച്ചല്‍ഫണ്ടില്‍ ഏറെ പ്രചാരത്തിലുള്ളത്. 2018-2019 സാമ്ബത്തിക വര്‍ഷത്തില്‍ 9.46 ലക്ഷം സിപ്പ് എക്കൗണ്ടുകളാണ് ആഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഓണ്‍ലൈനിലൂടെയും നിക്ഷേപിക്കാനാകുമെന്നത് മ്യൂച്ചല്‍ഫണ്ടുകളുടെ പ്രചാരം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ സാമ്ബത്തിക നേട്ടം സ്വന്തമാക്കാനാകുമെന്നതാണ് മ്യൂച്ചല്‍ഫണ്ടുകളുടെ പ്രധാന മേന്മ.