റിലയന്‍സ് ഓഹരി നിലം പൊത്തി, മുഖവിലയിലും താഴെ, ഉടമകള്‍ വിറ്റൊഴിയുന്നു
അനില്‍ അംബാനിക്കെതിരെ സുപ്രീം കോടതി കോര്‍ട്ട് അലക്ഷ്യ നടപടി സ്വീകരിച്ചതോടെ റിലയന്‍സ് കമ്മ്യൂണികേഷന്റെ ഓഹരി വില കൂപ്പു കുത്തി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്ബനിയുടെ ഒരു ഓഹരിയുടെ വില ഇന്ന് 5.60 രൂപയിലേക്ക് താഴ്ന്നു. അഞ്ച് രൂപയാണ് ഇതിന്റെ മുഖവില. കോടതി ഉത്തരവ് വന്നതോടെ ഈ ഓഹരിയുടെ മൂല്യത്തില്‍ 6.67 ശതമാനം ഇടിവുണ്ടായി.
ഓഹരിയുടമകള്‍ കിട്ടുന്ന വിലക്ക് ഷെയറുകള്‍ വിറ്റുമാറുന്നതിന് തിരക്ക് കൂട്ടുകയാണ്. ഇടയ്ക്ക് ഓഹരി വില 4.85 രൂപ വരെ താഴ്ന്നിരുന്നു. 2006 മാര്‍ച്ചിലാണ് അനില്‍ അംബാനി ഗ്രൂപ്പിന്റെ ഈ ഫ്ലാഗ് ഷിപ് കമ്ബനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിന് കമ്ബനി ഓഹരികളുടെ മൊത്തം മൂല്യം 35,575 കോടി രൂപയായിരുന്നു. ഇപ്പോള്‍ ഇത് 1557 കോടി രൂപ മാത്രമാണ്. 2006 മാര്‍ച്ച് ആറിന് 291 രൂപയായിരുന്ന വിലയാണ് ഇന്ന് അഞ്ച് രൂപക്ക് താഴെയെത്തിയത്.