യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ്; സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ
ബിസിനസിലേക്ക് കാലെടുത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്ന യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരിന്റെ 2019 ബഡ്ജറ്റ്. നിരവധി പ്രഖ്യാപനങ്ങളാണ് യുവ സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങള്‍
*സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ
*ഐ ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തും.
*1.16 ലക്ഷം ചതുരശ്ര അടി ഐ.ടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും.
*വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി
*പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും