ഭക്ഷണ സാധനങ്ങളുടെ കലോറി മെനുവില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് റസ്റ്റോറന്റുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു.
ഭക്ഷണ സാധനങ്ങളുടെ കലോറി മെനുവില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് റസ്റ്റോറന്റുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു.
2020 നവംബറില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, റസ്റ്റോറന്റുകള്‍ ഭക്ഷണങ്ങളുടെ ലിസ്റ്റിലോ ബോര്‍ഡിലോ മെനുവിലോ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറി വ്യക്തമാക്കണം. ഈ വിജ്ഞാപനത്തെ തുടര്‍ന്ന് 2022 ജനുവരി ഒന്നുവരെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ റസ്റ്റോറന്റുകള്‍ക്ക് കാലാവധി നല്‍കിയിരുന്നു. പിന്നീട് കാലാവധി ജൂലൈ ഒന്നു വരെ നീട്ടിയിരുന്നു. കാലാവധി അവസാനിച്ചിട്ടും മെനുവില്‍ മാറ്റങ്ങള്‍ വരുത്താത്ത റസ്റ്റോറന്റുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
നല്ല ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് റസ്റ്റോറന്റുകള്‍ മെനു ലിസ്റ്റില്‍ കലോറി വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ എഫ്‌എസ്‌എസ്‌എഐ നിര്‍ദ്ദേശിച്ചത്.