രുചികളാണ് മനുഷ്യരെ തമ്മിലിണക്കാന്‍ പറ്റിയ മാര്‍ഗം- ടൂറിസം ഡയറക്ടര്‍
വിദേശരാജ്യങ്ങളുമായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാണിജ്യബന്ധം കൊണ്ടു തന്നെ ഇവിടുത്തെ ഭക്ഷണ ശീലങ്ങളില്‍ ഏറെ വൈവിദ്ധ്യം ദര്‍ശിക്കാനാകും. അതിനാല്‍ തന്നെ ഇവിടുത്തെ പാചകശീലങ്ങള്‍ സ്വന്തം രാജ്യത്ത് സമന്വയിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണം. സുഗന്ധവ്യഞ്ജനങ്ങള്‍ തേടിയെത്തിയ ഓരോ യൂറോപ്യന്‍ സഞ്ചാരിയും കേരളത്തിലാണ് ആദ്യമെത്തിയതെന്നോര്‍ക്കണമെന്നും
ഇടറുന്ന ശബ്ദത്തോടെയാണ് യുകെയില്‍ നിന്നെത്തിയ അഥീന അയോണ പാന്‍റ സംസാരിച്ചത്. ഇത്രയും ആഴത്തിലുള്ള ആതിഥേയത്വം തന്‍റെ ജീവിതത്തില്‍ ഇതു വരെ അനുഭവിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കുടുംബത്തില്‍ നിന്ന് വിട്ടു പോകുന്നതു പോലെയാണ് എട്ട് ദിവസത്തെ കേരളജീവിതത്തില്‍ നിന്നും തിരികെ പോകുമ്പോള്‍ തോന്നുന്നതെന്നും അവര്‍ പറഞ്ഞു.
മോറോസോവ് നികിത(റഷ്യ), റോക്സാന ഡാന സൈലാ(റുമേനിയ), യുകി ഷിമിസു(ജപ്പാന്‍), രമാലക്ഷ്മി സുന്ദരരാജന്‍(തെലങ്കാന), ജയ നാരായണ്‍(മഹാരാഷ്ട്ര), ഹിമനന്ദിനി പ്രഭാകരന്‍(കര്‍ണാടക), വിന്നി സുകാന്ത്(ആന്ധ്രാപ്രദേശ്) എന്നിവരായിരുന്നു മത്സരത്തിലെ മറ്റ് വിജയികള്‍. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരമായി ആറډുള കണ്ണാടിയും പി ബി നൂഹ് നല്‍കി.
കേരള ടൂറിസം മൂന്നോട്ടു വയ്ക്കുന്ന മലബാര്‍ ടൂറിസത്തിന്‍റെ ഭാഗമായി സന്ദര്‍ശനം കൂടുതലും വടക്കന്‍ കേരളം കേന്ദ്രീകരിച്ചായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി.
രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളല്ലാത്ത ആര്‍ക്കും പങ്കെടുക്കാവുന്നതായിരുന്നു കേരള പാചക മത്സരം 2020-21. 2020 ഡിസംബര്‍ 21 മുതല്‍ 2021 ജൂണ്‍ 21 വരെയാണ് ആദ്യം ഇതിനുള്ള സമയം നിശ്ചയിച്ചിരുന്നതെങ്കിലും അഭൂതപൂര്‍വമായ പ്രതികരണം നിമിത്തം 2021 ആഗസ്റ്റ് 21 വരെ സമയം നീട്ടി നല്‍കി. മൊത്തം 11,605 പേര്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു.അതില്‍ 8600 പേര്‍ രാജ്യത്തിനകത്തു നിന്നും 2,629 പേര്‍ വിദേശത്തു നിന്നുമായിരുന്നു. വീഡിയോ എന്‍ട്രികള്‍ കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും പൊതു വോട്ടെടുപ്പിന്‍റെ അടിസ്ഥാനത്തില്‍ വിജയികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്. പ്രാഥമികമായ തെരഞ്ഞെടുപ്പിന് ശേഷം 359 വീഡിയോകള്‍(319-ഇന്ത്യ, 40- വിദേശം) അപ് ലോഡ് ചെയ്തു.