ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം: കര്‍ശന നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം: കര്‍ശന നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം ജൂലൈ ഒന്നു മുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ പരിശോധനയില്‍ വീണ്ടും പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിമാര്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്നവര്‍ക്ക് തുടക്കത്തില്‍ 10000 രൂപയും രണ്ടാം തവണ 25000 രൂപയും തുടര്‍ന്നുളള ലംഘനത്തിന് 50000 രൂപയും പിഴ ഒടുക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായ ഹരിതകര്‍മ്മ സേന അംഗങ്ങളുമായി സഹകരിക്കുകയും നിശ്ചിത തുക ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതാണെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യവസായ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള ഖര, ദ്രവ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ കേസുകളും  വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജലമലിനീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ജല സ്രോതസ്സുകളിലും അവയുടെ സമീപത്തുള്ള റിസോര്‍ട്ടുകള്‍, റസ്‌റ്റോറന്റുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍  പരിശോധന നടത്തി ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Also Read

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി;  സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ്; മദ്യക്കമ്പനികള്‍ക്ക് ഒരു കോടി രൂപവീതം അധിക ബാധ്യത

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്‌ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താൽ പരാതി നൽകാൻ പുതിയ സംവിധാനം

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

Loading...