രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി
രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.
ഇലക്‌ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യന്‍ കമ്ബനികള്‍ അവരുടെ ഭാഗത്ത് നിന്നും സംഭവനകള്‍ നല്‍കേണ്ടതുണ്ടെന്നും അതിനര്‍ത്ഥം വിദേശ കമ്ബനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. ( No Plan To Ban Chinese Phones Cheaper Than 12000 )
'12,000 രൂപയില്‍ താഴെ വരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്കായുള്ള കംപോണന്റ്‌സ് മാത്രം വിപണിയില്‍ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
300 ബില്യണ്‍ ഡോളറിന്റെ ഇലക്‌ട്രോണിക് നിര്‍മാണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 2025-26 വര്‍ഷത്തോടെ 120 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതിക്കും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.