വിവരാവകാശ നിയമ പരിധി: സിയാലിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്ബനിയായ സിയാല്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവിനെതിരേ സിയാല്‍ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
വിവരാവകാശ നിയമത്തിന്‍റെ 2(എച്ച്) സെക്‌ഷന്‍ പ്രകാരം നിര്‍വചിച്ചിരിക്കുന്ന പൊതു അധികാരമായതിനാല്‍ സിയാല്‍ വിവരാവകാശ നിയമത്തിന് (ആര്‍ടിഐ) കീഴില്‍ വരുമെന്ന ഉത്തരവിനെതിരെയാന്ന് ഹര്‍ജി.
വിവരാവകാശ നിയമപ്രകാരം നിര്‍വചിച്ചിരിക്കുന്നതുപോലെ വിമാനത്താവള കമ്ബനി ഒരു പൊതുഅധികാരമുള്ള സ്വത്തല്ലെന്നാണ് സിയാല്‍ അപ്പീലില്‍ ബോധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യമായ സാമ്ബത്തിക സഹായം കമ്ബനിക്കു ലഭിച്ചിട്ടില്ലെന്നുമാണ് സിയാലിന്‍റെ വാദം.