ജീവനക്കാരുടെ എണ്ണം നോക്കാതെ, ഔപചാരിക തൊഴില്‍ മേഖലയിലെ മുഴുവന്‍ പേരെയും ഇ.പി.എഫ് പദ്ധതിക്കുകീഴില്‍ കൊണ്ടുവരാന്‍ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍.
സ്വയം തൊഴില്‍ സംരംഭകരെ ഇ.പി.എഫ് പദ്ധതിക്കുകീഴില്‍ കൊണ്ടുവരാന്‍ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍.
ജീവനക്കാരുടെ എണ്ണം നോക്കാതെ, ഔപചാരിക തൊഴില്‍ മേഖലയിലെ മുഴുവന്‍ പേരെയും പദ്ധതിയില്‍ ചേര്‍ക്കാനും ഉദ്ദേശിക്കുന്നു. ഇതിന് ബന്ധപ്പെട്ടവരില്‍നിന്ന് ഇ.പി.എഫ്.ഒ അഭിപ്രായം തേടി. നിര്‍ബന്ധിത ഇ.പി.എഫ്. വേതന പരിധി ഇപ്പോള്‍ പ്രതിമാസം 15,000 രൂപയാണ്. 20തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍മാത്രമാണ് ഇ.പി.എഫിന്‍റെ പരിധിയില്‍ വരുക. ഈ രണ്ടു നിയന്ത്രണങ്ങളും എടുത്തുകളയും. 1952ലെ ഇ.പി.എഫ് അനുബന്ധ വ്യവസ്ഥ നിയമത്തില്‍ ഇതുസംബന്ധിച്ച മാറ്റം കൊണ്ടുവരും.
ഇ.പി.എഫ് നിധിയില്‍നിന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കാവുന്ന തുകയുടെ തോത് ഉയര്‍ത്തിയേക്കും. 15 ശതമാനം വരെ നിക്ഷേപിക്കാമെന്നാണ് ഇപ്പോള്‍ വ്യവസ്ഥ. ഇത് 25 ശതമാനമായി ഉയര്‍ത്തുന്നതാണ് പരിഗണനയില്‍. തൊഴിലാളികളുടെ നിക്ഷേപ ഭദ്രതയെ ബാധിക്കുമെന്ന ആശങ്കകള്‍ തള്ളിയാണിത്. മെച്ചപ്പെട്ട വരുമാനം കിട്ടുമെന്നാണ് വാദം. 12 ലക്ഷം കോടി വരുന്നതാണ് ഇ.പി.എഫ് നിധി.