കേരളത്തിലെ ഉത്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംരംഭവുമായി വ്യവസായ വകുപ്പ്
കേരളത്തിലെ ഉത്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് കേരള മാര്‍ക്കറ്റ് എന്ന പേരില്‍ വെബ്പോര്‍ട്ടലിന് മന്ത്രി ഇ.പി.ജയരാജന് തുടക്കം കുറിച്ചു.
www.keralaemarket.com, www.keralamarket.org എന്നീ വെബ്പോര്ട്ടലുകളാണ് എല്ലാത്തരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി സജ്ജമാക്കിയിരിക്കുന്നത്. അവശ്യവസ്തുക്കളുടെ നിലവാരത്തെയും ലഭ്യതയെയുംകുറിച്ചു ലോകത്തെമ്ബാടുമുള്ള ജനങ്ങളെ അറിയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസംസ്കരണം, കൈത്തറി, റബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പോര്‍ട്ടലില്‍ സേവനം നല്‍കുന്നത്.