വികസനപദ്ധതികൾക്കു പ്രവാസിനിക്ഷേപം ആകർഷിക്കാനായി ഡയസ്പോറ ബോണ്ട്
വികസനപദ്ധതികൾക്കു പ്രവാസിനിക്ഷേപം ആകർഷിക്കാനായി ഡയസ്പോറ ബോണ്ട് ഇറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽപ്പാത, കണ്ണൂർ വിമാനത്താവള വികസനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഈ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ നിക്ഷേപം സ്വീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ വാണിജ്യ പദ്ധതികൾക്കും വിനിയോഗിക്കാനാണ് ലോക കേരള സഭയുടെ ശുപാർശ പ്രകാരം ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് കമ്പനി രൂപീകരിച്ചത്. വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഈ കമ്പനി ആവിഷ്കരിക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.