പി എഫ് വിഹിതം അടയ്ക്കാൻ പ്രഖ്യാപിച്ച ആനുകൂല്യം എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കണമെന്ന് ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ
കോവിഡ് 19 ന്റെ പശ്ചാത്തത്തിൽ കേന്ദ്രമന്ത്രി പി എഫ് വിഹിതം അടയ്ക്കാൻ പ്രഖ്യാപിച്ച ആനുകൂല്യം നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കും ലഭ്യമാക്കണമെന്ന് ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
15000 രൂപയ്ക്ക് മേൽ ശമ്പളമുള്ള ജീവനക്കാർക്കും ആനുകൂല്യം ലഭ്യമാക്കണമെന്നും കൂടാതെ തൊഴിൽ നഷ്ടപ്പെട്ട മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാതെ കഴിയുന്ന ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ്മാർക്കും സർക്കാർ തലത്തിൽ സഹായം നൽകണമെന്നും, ഇലക്ട്രിസിറ്റി, വാടക എന്നിവയിൽ ഇളവ് അനുവദിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് ഭാരവാഹികളായ V.നരേന്ദ്രകുമാർ (പ്രസിഡന്റ് ) U.രാജേഷ് കുമാർ (സെക്രട്ടറി) രേഖ N മേനോൻ (ട്രഷറർ) എന്നിവർ ആവശ്യപ്പെട്ടു