കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക

കൊച്ചി കലൂര്‍ ജവഹര്‍നെഹ്റു സ്റ്റേഡിയമാണ് മഹാസംഗമത്തിന് വേദിയാകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുപ്പതിലധികം സ്ഥാപനങ്ങളാണ് മഹാസംഗമത്തില്‍ പങ്കെടുക്കുക.
ഇടത്തരം, സൂക്ഷ്മ വ്യവസായ സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ക്ലിനിക്ക്' സംഗമത്തിലെ മുഖ്യ ആകര്‍ഷണമാകും. സംരംഭങ്ങള്‍ക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാനത്ത് സംരംഭം ആരംഭിക്കാനും, നിലവിലുള്ള സംരംഭത്തെ നേട്ടത്തിലേക്ക് നയിക്കാനുള്ള വിവിധ ഘടകങ്ങള്‍ എന്തൊക്കെയാണ് പരിപാടിയില്‍ വിശദീകരിക്കും.
യുവ സംരംഭകരെ ലക്ഷ്യമിട്ട് ഇത്തവണ തീം പവലിയന്‍ ഒരുക്കിയിട്ടുണ്ട്. യുവ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഭാഗമായാണ് തീം പവലിയന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.