ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ചേര്‍ത്തല മണ്ഡലതല അവലോകനം 25ന്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ചേര്‍ത്തല നിയോജക മണ്ഡലത്തിലെ അവലോകന യോഗവും ശില്‍പശാലയും ഒക്ടോബര്‍ 25-ന് നടക്കും. ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ രാവിലെ 11-ന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷത വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി വിശിഷ്ടാതിഥിയാകും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മഞ്ജുള, ഗീത കാര്‍ത്തികേയന്‍, സ്വപ്ന ഷാബു, സിനിമോള്‍ സാംസണ്‍, ജയിംസ് ചിങ്കുതറ, സുജിത ദിലീപ്, കവിത ഷാജി, ലീഡ് ബാങ്ക് ജില്ല മാനേജര്‍ എം. അരുണ്‍, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ. അഭിലാഷ്, വി.പി. മനോജ്, ചേര്‍ത്തല ഉപജില്ല വ്യവസായ ഓഫീസര്‍ എസ്. ജയേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.