പി എഫ് റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി മെയ് 15 ലേക്ക് നീട്ടി കൊണ്ടുള്ള ഉത്തരവിറങ്ങി.
കോവിഡ് പാക്കേജ് പ്രകാരം പ്രഖ്യാപിച്ച, നൂറിൽ താഴെ ജീവനക്കാരുളള സ്ഥാപനങ്ങളുടെ പിഎഫ്, ഇപിഎസ് തുക കേന്ദ്ര സർക്കാർ അടയ്ക്കുന്നതിനു വിജ്ഞാപനമിറക്കിയെങ്കിലും ലോക് ഡൗൺ തുടരുന്നതിനാൽ അവസാനദിവസം ആയ 15 നുമുബ് പി എഫ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്തതിനാൽ അവസാന തിയതി 60 ദിവസം വരെ നീട്ടണമെന്ന് ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ ഉൾപ്പെടെ പല വിഭാഗങ്ങളിൽ നിന്നും സമർപ്പിച്ച നിവേദനങ്ങളെ തുടർന്നാണ് പിഎഫ് റിട്ടേൺ തിയതി ഒരു മാസത്തേക്ക് അതായത് മാർച്ച് 2020 ലെ ഫയൽ ചെയ്യാനുള്ള ദിവസം മെയ് 15 ലേക്ക് നീട്ടിയതായിട്ട് തീരുമാനിച്ചിട്ടുള്ളത്. ഈ അവസരത്തിൽ ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാ മറ്റുള്ള അസോസിയേഷൻ ഭാരവാഹികളോടും ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് V. നരേന്ദ്ര കുമാർ അറിയിച്ചു.
വിശദാംശങ്ങൾ www.epfindia.gov.in വെബ്സൈറ്റിലും പ്രാദേശിക ഓഫിസുകളിലും ലഭിക്കും.