എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്
എംപ്ലോയീസ് പ്രോവിഡന്‍്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്ബളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്‌ഒ ആലോചിക്കുന്നത്. ഇതോടെ സര്‍ക്കാരിന്‍്റെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗമാകാന്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് സാധിക്കും.
കാലാകാലങ്ങളില്‍ ഉയര്‍ന്ന വേതന പരിധി നിശ്ചയിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. പണപ്പെരുപ്പ നിരക്കിനനുസരിച്ച് ചുരുങ്ങിയ ശമ്ബളപരിധി ഇടയ്ക്കിടെ അവലോകനം ചെയ്യാനും പുതുക്കാനുമാണ് ഇപിഎഫ്‌ഒ ഉദ്ദേശിക്കുന്നത്