പി എഫ് റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി നീട്ടണമെന്ന് ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ
കോവിഡ് പാക്കേജ് പ്രകാരം പ്രഖ്യാപിച്ച, നൂറിൽ താഴെ ജീവനക്കാരുളള സ്ഥാപനങ്ങളുടെ പിഎഫ്, ഇപിഎസ് തുക കേന്ദ്ര സർക്കാർ അടയ്ക്കുന്നതിനു വിജ്ഞാപനമിറക്കിയെങ്കിലും ലോക് ഡൗൺ തുടരുന്നതിനാൽ അവസാനദിവസം ആയ 15 നുമുബ് പി എഫ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നില്ലത്തതിനാൽ അവസാന തിയതി 60 ദിവസം നീട്ടണമെന്ന് ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ നിവേദനം സമർപ്പിക്കുകയും അവസാന തിയതി നീട്ടാമെന്ന് അസോസിയേഷൻ പ്രതിനിധികൾക്ക് ഉറപ്പുനൽകി യിട്ടുള്ളതാണന്നും അസോസിയേഷൻ പ്രസിഡന്റ് V.നരേന്ദ്രകുമാർ പറഞ്ഞു. നിരന്തരമായ ഇടപെടലിനെ തുടർന്ന് ഇ എസ് ഐ റിട്ടേൺ തീയതി നീട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സ്ഥാപനങ്ങളുടെ തൊഴിലുടമ, തൊഴിലാളി വിഹിതം (12% വീതം) 3 മാസത്തേക്കു സർക്കാർ അടയ്ക്കും. 3.8 ലക്ഷം സ്ഥാപനങ്ങളിലെ 79 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 4800 കോടിയാണു സർക്കാരിനു വരുന്ന ചെലവ്.
ജീവനക്കാരിൽ 90 ശതമാനം പേർക്കും 15,000 രൂപയിൽ താഴെ ശമ്പളമുള്ള സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം. മേൽ ആനുകൂല്യം യാതൊരു പരിധിയും ഇല്ലാതെ ഇപിഎഫ് അംഗങ്ങളായ എല്ലാവർക്കും നൽകണമെന്നും ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ സെക്രട്ടറി U.രാജേഷ് കുമാർ ആവശ്യപ്പെട്ടു.
ഇതിനായി ഇപിഎഫ്ഒ വെബ്സൈറ്റിൽ ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ (ഇസിആർ) തൊഴിലുടമ പൂരിപ്പിച്ചു നൽകണം.
ശമ്പളം നൽകിയ ശേഷം ആവശ്യമുള്ള വിവരങ്ങൾ ഇസിആറിൽ നൽകണം. വിവരങ്ങൾ പരിശോധിച്ചു കഴിയുമ്പോൾ, ആനുകൂല്യത്തിന് അർഹരായ തൊഴിലാളികളുടെ എണ്ണവും അർഹരുടെ പരിധി കഴിഞ്ഞ് തൊഴിലുടമ ബാക്കി അടയ്ക്കേണ്ടതുണ്ടെങ്കിൽ അതും അറിയാം. തൊഴിലുടമ ബാക്കി വിഹിതം അടച്ചു കഴിഞ്ഞാൽ അർഹരായവരുടെ തുക സർക്കാർ നിക്ഷേപിക്കും.
പി എഫ് വിഹിതം അടയ്ക്കാൻ പ്രഖ്യാപിച്ച ആനുകൂല്യം നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കും ലഭ്യമാക്കണമെന്ന് ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
15000 രൂപയ്ക്ക് മേൽ ശമ്പളമുള്ള ജീവനക്കാർക്കും ആനുകൂല്യം ലഭ്യമാക്കണമെന്നും കൂടാതെ തൊഴിൽ നഷ്ടപ്പെട്ട മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാതെ കഴിയുന്ന ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ്മാർക്കും സർക്കാർ തലത്തിൽ സഹായം നൽകണമെന്നും, ഇലക്ട്രിസിറ്റി, വാടക എന്നിവയിൽ ഇളവ് അനുവദിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വിശദാംശങ്ങൾ www.epfindia.gov.in വെബ്സൈറ്റിലും പ്രാദേശിക ഓഫിസുകളിലും ലഭിക്കും.