പ്രധാനമന്ത്രി ക്ഷേമ പദ്ധതികൾ
പ്രധാന മന്ത്രി ഉജ്ജ്വല യോജന :- ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി
പ്രധാൻ മന്ത്രി മുദ്ര യോജന : പ്രധാൻ മന്ത്രി മുദ്രാ ബാങ്ക് യോജന കോർപറേറ്റ് ഇതര സൂഷ്മ, ലഖു സംരംഭക യൂണിറ്റുകൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണ്. 2016 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി യുവജങ്ങളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽ നൽകുന്നവർ എന്ന നിലയിൽ വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്..
സ്കിൽ ഇന്ത്യ പ്രോഗ്രാം: 2020 ഓടെ 5 കോടി യുവജനങ്ങൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകി അവരുടെ തൊഴിൽ മാപനവും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി.
അടൽ പെൻഷൻ യോജന : അസംഘടിത വിഭാഗത്തിനുള്ള പെൻഷൻ പദ്ധതി.
ദീനദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന : ഗ്രാമീണ ഭവനങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള ഇന്ത്യ ഗവൺമെന്റ് പദ്ധതി
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന : ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെയും പട്ടികജാതി-വര്ഗങ്ങളുടെയും യുവാക്കൾക്ക് നൈപുണ്യ ട്രെയിനിങ് വഴി ലാഭകരമായ തൊഴിലുകൾ സമ്പാദിക്കാനുള്ള ഇന്ത്യ ഗവണ്മെന്റ് പദ്ധതി
പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന : അഫിലിയേറ്റ് സെന്ററുകളിലൂടെ ട്രെയിനിങ് നേടാനും സാമ്പത്തിക പാരിതോഷികം, അംഗീകാരം എന്നിവ നൽകി യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യവും തൊഴിലും നേടാനും സഹായിക്കുന്ന പദ്ധതി.
പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന : 12 രൂപ വാർഷിക പ്രീമിയത്തിൽ അപകട ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതി.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന: 330 രൂപ വാർഷിക പ്രീമിയം നൽകി രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് നേടാനുള്ള പദ്ധതി.
സുകന്യാ സമൃദ്ധി യോജന: പെണ്കുഞ്ഞുങ്ങളോട് വിവേചനം കാണിക്കാതിരിക്കാനും കുടുംബത്തിലെ വിഭവങ്ങളും അവസരവും സമ്പാദ്യവും ആൺകുട്ടിക്ക് തുല്യമായി നൽകാനുമുള്ള സ്കീം.
പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന: കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ജൂലൈ 1 ന് പ്രഖ്യാപിച്ച പദ്ധതി. അഞ്ചു വർഷംകൊണ്ട് 500 ബില്യൺ രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്
പ്രധാന മന്ത്രി ആവാസ് യോജന ; പാവപ്പെട്ടവർക്കായുള്ള ഭാവന നിർമാണ പദ്ധതി
പ്രധാന മന്ത്രി കൗശൽ വികാസ് യോജന : 2022 ഓടെ 40 കോടി ആളുകൾക്ക് വൈദഗ്ദ്ധ്യ പരിശീലനം നൽകുന്നതിനുള്ള സ്ഥാപന ശേഷി വർധിപ്പിക്കുന്ന പദ്ധതി.
മേക്ക് ഇൻ ഇന്ത്യ: ഇന്ത്യയിൽ മുതൽമുടക്ക് പ്രോത്സാഹിപ്പിക്കാൻ ഭാരതസർക്കാർ 2014 ൽ തുടങ്ങിയ ഉദ്യമമാണ് മേക്ക് ഇൻ ഇന്ത്യ.
സ്വച്ഛ് ഭാരത് അഭിയാൻ: സ്വച്ഛ് ഭാരത് അഭിയാൻ 2014 ഒക്ടോബർ 2ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ശുചീകരണ പദ്ധതിയാണ്
പ്രധാൻ മന്ത്രി ജൻ ധൻ യോജന: ചെലവുകുറഞ്ഞ ബാങ്കിങ് സേവനങ്ങൾ വഴി സാമ്പത്തിക ഉൾക്കൊള്ളിക്കൽ നൽകാനുള്ള ദേശിയ മിഷൻ
സൻസദ് ആദർശ് ഗ്രാമ യോജന: ഗ്രാമങ്ങളുടെ സമഗ്ര വികസനം ഉദ്ദേശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി
സാക് ഷം (ആൺകുട്ടികൾക്കുള്ള കൗമാര ശാക്തീകരണ രാജീവ് ഗാന്ധി പദ്ധതി) : കൗമാര പ്രായത്തിലുള്ള ആൺകുട്ടികൾക്ക് സ്വാശ്രയബോധം, ലിംഗഅവബോധമുള്ള ഉത്തരവാദമുള്ള പൗരന്മാരാവാനും അവരുടെ സമഗ്ര വികസനവും ഉറപ്പുവരുത്താനുള്ള പദ്ധതി
രാജീവ് ആവാസ് യോജന: “ചേരികളില്ലാത്ത ഇന്ത്യ” എന്ന സങ്കൽപം മുന്നോട്ടു വയ്ക്കുന്നു.
നാഷണൽ അർബൻ ലൈവ് ലിഹുഡ് മിഷൻ: തെരുവ് കച്ചവടക്കാർ, മറ്റു നഗരങ്ങളിൽ വസിക്കുന്ന ദരിദ്രർ, എന്നിവർക്ക് സാമ്പത്തിക ശാക്തീകരണം സാക്ഷ്യമിടുന്നു
ശബള (കൗമാര പ്രായത്തിലുള്ള പെണ്കുട്ടികൾക്കായുള്ള രാജീവ് ഗാന്ധി പദ്ധതി): 11-18 പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ, പോഷകാഹാര സ്ഥിതി മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള പദ്ധതി
സ്വാഭിമാൻ: ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അഞ്ചുകോടി ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി. 2015ൽ പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയായി പുനഃസ്ഥാപിച്ചു
നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ: സ്വയം സഹായ സംഘങ്ങ(SHGs)ളുടെ സഹായത്താൽ സാമൂഹ്യ ഏകോപനം, ട്രെയിനിങ്, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ. വരുമാന വർധനക്കുള്ള ഉപാധികൾ ബാങ്ക് വായ്‌പ വഴി നൽകുക, സബ്‌സിഡി എന്നിവയുടെ സഹായത്താൽ ശാക്തീകരിക്കൽ
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന : കുട്ടികൾക്ക് ജന്മം കൊടുക്കുന്ന 19 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് ധനസഹായം കൊടുക്കുന്ന പദ്ധതി.
പ്രധാനമന്ത്രി ആദർശ ഗ്രാമ യോജന: നാലു സംസ്ഥാനങ്ങളിലെ പട്ടിക ജാതിക്കാർക്കായുള്ള സമഗ്ര വികസന പദ്ധതി
ബച്ചത് ലാമ്പ് യോജന: വൈദ്യുതി ലഭിക്കാനുള്ള എൽ ഇ ഡി ലാമ്പുകളുടെ വിതരണ പദ്ധതി
ഇൻസ്പയർ പ്രോഗ്രാം: സയൻസ് വിദ്യാർത്ഥികൾക്ക് പി എച് ഡി, മറ്റു ഗവേഷണ ബിരുദങ്ങൾ എന്നിവ നേടുന്നതിന് ഗ്രാന്റായും സ്കോളർഷിപ്പായും ഫെലോഷിപ്പായും സഹായം നൽകാനുള്ള പദ്ധതി
രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന: ദരിദ്ര ജനവിഭാഗങ്ങൾ, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾ, വീട്ടുവേലക്കാർ, റിക്ഷാ ചവിട്ടുന്നവർ, നിർമാണ തൊഴിലാളികൾ, മറ്റു സമാന വിഭാഗക്കാർ എന്നിവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി
മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിൽ ഗ്യാരന്റി പദ്ധതി: ഗ്രാമീണർക്കുള്ള തൊഴിലുറപ്പ് പദ്ധതി. നൈപുണ്യമില്ലാത്ത പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക് മിനിമം 100 ദിവസം തൊഴിൽ നിയമപരമായി ഉറപ്പുനൽകുന്ന പദ്ധതി.
ജനനി സുരക്ഷാ യോജന: വീട്ടിലോ മറ്റു ആരോഗ്യ കേന്ദ്രത്തിന്റെ വിദഗ്ധ സഹായത്തോടെ കുട്ടിക്ക് ജന്മം നൽകുന്ന ഗർഭിണികളായ സ്ത്രീകൾക്കുള്ള ഒറ്റ തവണ സാമ്പത്തിക സഹായം
ജവാഹർലാൽ നെഹ്‌റു ദേശിയ നഗര പുനർനവീകരണ പദ്ധതി (JnNURM): നഗരങ്ങളിൽ അടിസ്ഥാന സൗകര്യവും ജീവിത നിലവാരവും പരിഷ്കരിക്കുന്നതിനുള്ള പദ്ധതി
ലൈവ്സ്റ്റോക്ക് ഇൻഷുറൻസ് സ്‌കീം: കന്നുകാലി ഇൻഷുറൻസ്, മൃഗ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരാം ഉറപ്പുവരുത്തൽ എന്നിവക്കുള്ള പദ്ധതി
കസ്തുർബാ ഗാന്ധി ബാലികാ വിദ്യാലയ: പട്ടികജാതി, വർഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള പെൺകുട്ടികൾക്ക് റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ സഹായം നൽകുന്ന പദ്ധതി.
സ്വാവലംബൻ നാഷണൽ പെൻഷൻ സ്കീം: അസംഘടിത മേഖലയിലുള്ള തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി
ദീനദയാൽ വികലാംഗ പുനരധിവാസ പദ്ധതി: അംഗവൈകല്യ മുള്ളവർക്കു വേണ്ടിയുള്ള പദ്ധതി.
സമ്പൂർണ ഗ്രാമീണ റോസ്‌ഗർ യോജന: ഗ്രാമങ്ങളിൽ സ്ഥായിയായ പൊതു ആസ്തികളുടെ ഉത്പാദനം, അധിക വേതനവും ഭക്ഷ്യ സുരക്ഷയും എന്നിവ ഉദ്ദേശിച്ചുള്ള പദ്ധതി.
പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന: ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് സ്ഥായിയായ റോഡ് നിർമിക്കുന്ന പദ്ധതി.
കിഷോർ വൈഗ്യാനിക് പ്രോസ്താൻ യോജന: അടിസ്ഥാന ശാസ്ത്രം, എഞ്ചിനീയറിംഗ്,മെഡിസിൻ എന്നിവയിൽ ഗവേഷണം നടത്തുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതി.
റിവൈസ്ഡ് നാഷണൽ ട്യൂബർക്കലോസിസ് കണ്ട്രോൾ പ്രോഗ്രാം: ക്ഷയരോഗ നിവാരണ സംരംഭം
നാഷണൽ സോഷ്യൽ അസിസ്റ്റൻസ് സ്കീം: തൊഴിലില്ലായ്മ, വാർദ്ധക്യം, രോഗം, അവശത എന്നിവയുള്ളവർക്കുള്ള സാമൂഹ്യ സുരക്ഷ
ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതി: മത്സ്യത്തൊഴിലാളികൾക്ക് വീടുവയ്ക്കുന്നതിനും കമ്മ്യൂണിറ്റി ഹാൾ, വിനോദ, പൊതു ഉപയോഗത്തിനുള്ള കെട്ടിടം സ്ഥാപിക്കുന്നതിനും കുടിവെള്ളത്തിനായി കുഴൽ കിണർ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതി.
ദേശീയ സാക്ഷരതാ മിഷൻ പദ്ധതി: 15-35 വയസിനിടക്കുള്ള 80 ദശലക്ഷം ആളുകളെ സാക്ഷരരാക്കുവാനുള്ള പദ്ധതി
ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം ; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സ്വയം തൊഴിൽ പദ്ധതി സ്വയം സഹായ സംഘങ്ങൾ വഴി നടപ്പാക്കുന്നു.
ഇന്റഗ്രേറ്റഡ് ചൈൽഡ് ടെവേലോപ്മെന്റ്റ് സർവീസസ്: 6 വയസിനു താഴെയുള്ള കുട്ടികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതി.
നാഷണൽ സർവീസ് സ്കീം: സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യമിടുന്നു.
സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം: കേന്ദ്രഗവൺമെന്റ് ജീവനക്കാർക്കുള്ള ആരോഗ്യ-മെഡിക്കൽ സുരക്ഷാ പദ്ധതി