കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന് പത്തനംതിട്ടയിൽ തറക്കല്ലിട്ടു.ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ സഹായം
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന് പത്തനംതിട്ടയിൽ തറക്കല്ലിട്ടു. സംസ്ഥാന സർക്കാർആരംഭിച്ച 'പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022 ' പദ്ധതിക്ക് കീഴിലാണ് പത്തനംതിട്ട ഇൻ്റസ്ട്രിയൽ പ്രമോഷൻ പ്രൈവർ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിൽ ‘ഇടനാട് ഇൻ്റസ്ട്രിയൽ എസ്റ്റേറ്റ്’ എന്ന പുതിയ വ്യവസായ പാർക്ക് ആരംഭിക്കുന്നത്.
സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ ആവശ്യമായ റോഡുകൾ, വൈദ്യുതി, ജലവിതരണം എന്നിവ വികസിപ്പിക്കുന്നതിന് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സൗകര്യമൊരുക്കാൻ സർക്കാർ സഹായിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകുന്നതാണ്. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്നത് കൂടിയാണ് നിറവേറ്റപ്പെടുന്നത്.