30ലക്ഷം രൂപ വരെ നിക്ഷേപിക്കാം, 8.2 ശതമാനം പലിശ; സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം,
ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ച പ്രകാരം 2023 ഏപ്രിൽ 1 മുതൽ പോസ്റ്റ് ഓഫീസിലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ (എസ്‌സിഎസ്എസ്) മുതിർന്നവർക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
അറുപത് വയസും അതിന് മുകളിലുള്ളവര്‍ക്കും നിക്ഷേപിക്കാവുന്ന ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം
മറ്റു സേവിങ്‌സ് സ്‌കീമുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പലിശയാണ് ഇതിന്റെ ആകര്‍ഷണം.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് മുഖേനയോ നിക്ഷേപിക്കാം. ആയിരം രൂപയാണ് മിനിമം നിക്ഷേപം. പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. ഒരു അക്കൗണ്ടില്‍ നിന്ന് ഒന്നിലധികം തവണ പണം പിന്‍വലിക്കാന്‍ സാധിക്കില്ല.
സാധാരണനിലയില്‍ അറുപത് വയസും അതിന് മുകളിലുള്ളവര്‍ക്കും നിക്ഷേപിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. എന്നാല്‍ വിആര്‍എസ് എടുത്ത 55 കഴിഞ്ഞവര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. എന്നാല്‍ 60 വയസില്‍ താഴെയായിരിക്കണം പ്രായം എന്ന വ്യവസ്ഥയുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രത്യേക ഇളവുണ്ട്. ഉപാധികള്‍ക്ക് വിധേയമായി 50 വയസ് തികഞ്ഞ സൈനികര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്.
സിംഗിള്‍ ആയും ജോയിന്റായും അക്കൗണ്ട് തുറക്കാവുന്നതാണ്. അതായത് ദമ്ബതികള്‍ക്ക് ജോയിന്റായി അക്കൗണ്ട് തുറക്കാവുന്നതാണ് എന്ന് സാരം. ഏപ്രില്‍/ജൂലൈ/ഒക്ടോബര്‍/ജനുവരി എന്നി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിനത്തിലാണ് പലിശ ലഭിക്കുക. നിലവില്‍ 8.2 ശതമാനമാണ് പലിശ.
അഞ്ചുവര്‍ഷമാണ് സ്‌കീമിന്റെ കാലാവധി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി പദ്ധതി ദീര്‍ഘിപ്പിക്കാവുന്നതാണ്. നിക്ഷേപത്തിന്് നികുതി ഇളവ് ലഭിക്കും. കാലാവധി തീരും മുന്‍പ് അത്യാവശ്യഘട്ടത്തില്‍ ഉപാധികളോടെ പണം പിന്‍വലിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.