ഓഹരി വിപണിയിലെ കാളയുടെയും കരടിയുടെയും ചിത്രങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
ഇന്ത്യൻ ഓഹരി വിപണിയിലേക് കടന്ന് വരാൻ താരതമ്യേന എളുപ്പമാണ്. PAN കാർഡ് , ആധാർ കാർഡ് ,ഏതെങ്കിലും തിരിച്ചറിയൽ രേഖ, ബാങ്ക് സ്റ്റെമെന്റ്റ് (അവസാന ആറ് മാസത്തെ) , മടക്കിയ ഒരു ചെക് ലീഫ് എന്നിവയാണ് പ്രധാനമായും ആവശ്യമായ രേഖകൾ.
ഇവ തയ്യാറാക്കിയതിന് ശേഷം അടുത്ത പണി നല്ല ബ്രോക്കറെ കണ്ടെത്തുക എന്നതാണ്. കുറഞ്ഞ ബ്രോക്കറേജ് ചിലവുള്ള ബ്രോക്കെര്മ്മാരെ കണ്ടെത്താൻ ശ്രദ്ധയ്ക്കുക. ബ്രോക്കറെ കണ്ടെത്തിയ ശേഷം ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുക. നിങ്ങൾ വാങ്ങുന്ന ഷെയറുകൾ സൂക്ഷിക്കുന്ന ഒരു അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. നിങ്ങൾ ഷെയറുകൾ വിൽക്കുമ്പോൾ അത് ഡീമാറ്റ് അക്കൗണ്ടിൽ നിന്നുമാണ് എടുക്കുന്നത്. 'dematerialising' എന്ന വക്കിൽ നിന്നാണ് 'demat' എന്ന വാക്ക് ഉണ്ടാവുന്നത്. നിങ്ങൾ വാങ്ങുന്ന ഓഹരി ഡിജിറ്റൽ രൂപത്തിലാക്കുന്നതിന്നെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ equity ൽ കച്ചവടം നടത്തുന്നവരാണ് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുക. ഇത് ഇല്ലാതെയും ഓഹരി മാർക്കറ്റിൽ വ്യാപാരം നടത്താവുന്നതാണ്. ട്രേഡിങ്ങ് അക്കൗണ്ട് നിങ്ങൾ വിപണിയിൽ വ്യാപാരം നടത്താൻ ഉപയോഗിക്കുന്ന അക്കൗണ്ട് ആണ്. വാങ്ങാനും വിൽക്കാനുമുള്ള ഓർഡറുകൾ ഇടുന്നത് ട്രേഡിങ്ങ് അക്കൗണ്ടിൽ ആണ്.
കാളയും കരടിയും ഓഹരി വിപണിയുടെ പൊതു സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രതീകങ്ങളാണ്. ഓഹരി വിപണി നന്നായി മുന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടെന്ന് വെക്കുക. സമ്പദ്‌വ്യവസ്ഥയിൽ നല്ല പുരോഗതി ഉണ്ട്. നിക്ഷേപകർക്ക് വിപണിയിൽ പങ്കെടുത്താൻ താല്പര്യവും ശുഭാപ്തിവിശ്വാസവും ഉണ്ട്. തൊഴിലില്ലായ്മ ഇല്ല. എന്തുകൊണ്ടും സാമ്പത്തവ്യവസ്ഥ അതിന്റെ പുഷ്കലകാലത്താണ്. ഇത്തരം ഒരു സാഹചര്യത്തെ സൂചിപ്പിക്കാനാണ് കാളയെ(bull) ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള അവസരത്തിൽ ഇക്കോണമി 'bullish' ആണെന്നാണ് പറയുക. ഒരു പ്രത്യേക സ്റ്റോക്കിനെ കുറിച്ച് നമ്മളുടെ വിചാരം പറയുമ്പോഴും ഈ പടങ്ങൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, TCS ന്റെ സ്റ്റോക്ക് ചുരുങ്ങിയ കാലയളവിൽ ഉയരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് വെക്കുക. അപ്പോൾ ഞാൻ TCS ന്റെ സ്റ്റോക്ക് വാങ്ങിക്കൂട്ടുന്നു. ഇവിടെ ഞാനൊരു bull ആണ് എന്ന് പറയാം.
ഓഹരി വിപണി താഴോട്ട് പോകുന്നതിനെ സൂചിപ്പിക്കുന്ന മൃഗമാണ് കരടി. ബുൾ മാർക്കറ്റിന്റെ നേരെ വിപരീതമാണ് ബെയർ മാർക്കറ്റ്. വിപണി Bearish ആണെന്ന് പറഞ്ഞാൽ അതിനർത്ഥം സാമ്പത്തവ്യവസ്ഥ അത്ര സുഖത്തിലല്ല എന്നാണ്. മാന്ദ്യം ഉണ്ടാവുന്നുണ്ട്. തൊഴിലുകൾ കുറഞ്ഞു വരികയാണ്. വിലനിലവാരം ഇടിയുന്നു. ഇതെല്ലാമാണ് കരടി മാർക്കറ്റ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക സ്റ്റോക്കിനെ പറ്റി പറയുമ്പോഴും 'bearish' എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് TCS ന്റെ വില കുറയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇവിടെ ഞാൻ TCS ന്റെ കാര്യത്തിൽ ഒരു ബെയർ ആണ് എന്ന് പറയാം.
കരടിയും കാളയും എങ്ങനെയാണ് ആക്രമിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെ പറയുന്നത്. കാള തല കുമ്പിട്ട് വന്ന കൊമ്പുകൾ കൊണ്ട് കുത്തി ഉയർത്തുകയാണ് ചെയ്യുക. അതെ സമയം കരടിയാകട്ടെ ബലിഷ്ഠമായ കൈകൾ ഉയർത്തി താഴോട്ട് അടിച്ചാണ് ആക്രമിക്കുക. ഓഹരി വിപണിയിലെ നിക്ഷേപകർ ഒന്നുകിൽ കരടികൾ അല്ലെങ്കിൽ കാളകൾ, എന്ന് വിചാരിക്കണ്ട. പല തരാം സ്വഭാവത്തെയും മാർക്കറ്റിന്റെ ചലനത്തെയും സൂചിപ്പിക്കാൻ മറ്റു മൃഗങ്ങളെയും ഉപയോഗിക്കാറുണ്ട്. കലമാൻ, പന്നി, ചെന്നായ, കോഴി എന്നിവ ഉദാഹരണങ്ങൾ.
പ്രധാനമായും സ്റ്റോക് മാർക്കറ്റ് സംബന്ധമായിട്ടാണ് കാളയും കരടിയും പ്രത്യക്ഷപെടാറുള്ളതെങ്കിലും, മറ്റു സാമ്പത്തിക മേഖലയുടെയും ചലനത്തെ കാണിക്കാൻ ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.
സ്റ്റോക്ക് മാർക്കറ്റ് വളരെ ഉയർന്ന ലാഭം തരുന്ന മേഖലയാണ്. അതുപോലെതന്നെ ഉയർന്ന നഷ്ടസാധ്യതയും. അതുകൊണ്ട് തന്നെ അല്പം സൂക്ഷ്മതയോടെ വേണം പണം നിക്ഷേപിക്കാൻ. സ്റ്റോക്ക്മാർക്കറ്റിൽ രണ്ട് തരത്തിലുള്ള ഇടപാടുകളാണ് പ്രധാനമായും ഉള്ളത്.
- ഇൻട്രാഡേ:- വാങ്ങുന്ന ഷെയറുകൾ അന്നുതന്നെ വിൽക്കുന്ന രീതിയാണ് ഇൻട്രാഡേ. ഇത്തരത്തിലുള്ള ഇടപാടുകളിൽ നമ്മുടെ ഡീമാറ്റ് അക്കൗണ്ടിൽ ഉള്ള തുകയുടെ 10 ഇരട്ടിവരെ തുകയ്ക്ക് ഷെയറുകൾ വാങ്ങാനും വിൽക്കാനും സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ നമ്മളെ അനുവദിക്കാറുണ്ട്.പക്ഷെ അന്നുതന്നെ ഇടപാട് ക്ലിയർ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ഉള്ള ഇടപാടിൽ നമുക്ക് കയ്യിൽ ഇല്ലാത്ത ഷെയറും വിൽക്കാൻ സാധിക്കും. അങ്ങനെ വിൽക്കുമ്പോൾ അന്ന് തന്നെ നമ്മൾ വിറ്റതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ആ ഷെയർ നമുക്ക് വാങ്ങാൻ സാധിച്ചാൽ, നമ്മൾ വാങ്ങിയതിനേക്കാൾ എത്ര വില കൂടുതലിനാണോ നമ്മൾ വിറ്റത്, ആ തുക നമ്മുടെ ലാഭമായി മാറും. പക്ഷെ നമ്മൾ വിറ്റ ഷെയർ അന്ന് തന്നെ വാങ്ങാൻ കഴിയാതെ വന്നാൽ അത് സങ്കീർണമായ പ്രശ്നങ്ങളിലേക്കും സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കും.
- ഡെലിവറി ട്രേഡ്.
നമ്മുടെ ഡിമാറ്റ് അക്കൗണ്ടിൽ ഉള്ള തുകയ്ക്ക് ഷെയറുകൾ വാങ്ങി എത്രകാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം. കുറഞ്ഞ വിലയിൽ ഷെയറുകൾ വാങ്ങി പിന്നീട് വിലകൂടുമ്പോൾ വിൽക്കാം. തുടക്കക്കാർക്ക് ഈ രീതിയാണ് നല്ലത്.
പുതുതായി ഓഹരി നിക്ഷേപത്തിലേക്ക് ഇറങ്ങുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും.
- ഇന്ന് ഡെപ്പോസിറ്റ് ചെയ്തു നാളെ ലാഭം ഉണ്ടാക്കാം എന്ന് വിചാരിച്ചു ഓഹരി വിപണിയിൽ ഇറങ്ങരുത്.
- ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് വെച്ചിരിക്കുന്ന പണം ഓഹരി വിപണിയിൽ നിക്ഷേപം നടത്തരുത്.
- നന്നായി പഠിക്കാതെ ഡേ ട്രേഡിങ്ങ് നടത്തരുത്.
- നല്ല ക്ഷമ ഉണ്ടങ്കിലേ നമുക്ക് ഓഹരി വിപണിയിൽ നിന്നും ലാഭം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.
- നല്ല ബ്രോക്കർ ന്റെ കൂടെ ഡീമാറ്റ് അക്കൗണ്ട് എടുക്കുക.
- നല്ല കമ്പനി യെ കണ്ടെത്തി ലോങ്ങ് term നിക്ഷേപം നടത്തുക (2 മുതൽ 5 വർഷക്കാലം )
- കഴിവതും വളരെ വിലക്കുറവിൽ ഷെയർ വാങ്ങാൻ ശ്രമിക്കുക.
- വാങ്ങുന്നതിനു മുൻപ് കമ്പനി യെ കുറിച്ച് നന്നായി പഠിക്കുക.
- എല്ലാ ദിവസവും ഷെയർ മാർക്ക് നെ കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തുക.