50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി
പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോർഡ് വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പിലാക്കുന്നു . 50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി നൽകും. ഒരുലക്ഷം മുതൽ 50ലക്ഷം വരെയുള്ള പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) പദ്ധതിയിൽ 15 ശതമാനം മുതൽ 35 ശതമാനം വരെ സബ്സിഡി നൽകും. ഗ്രാമ-നഗര പ്രദേശങ്ങളിലെ ഉല്പാദന-സേവന മേഖലകളിലെ സംരംഭങ്ങൾക്കാണ് സബ്സിഡി നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് പാലസ് റോഡിലുള്ള ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487-2338699