സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ അപേക്ഷ നൽകുന്നവർക്ക് 30 ദിവസത്തിനുള്ളിൽ അനുമതി
സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ അപേക്ഷ നൽകുന്നവർക്ക് 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. 14 സർക്കാർ ഏജൻസികളിൽ നിന്ന് ലഭിക്കേണ്ട അനുമതിയാണ് 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നത്. 30 ദിവസത്തിനുള്ളിൽ അനുമതിയോ മറുപടിയോ കിട്ടിയില്ലെങ്കിൽ വ്യവസായം ആരംഭിക്കാം. വിവിധ ഏജസികൾക്ക് വ്യത്യസ്ത അപേക്ഷാ ഫോറങ്ങൾ നൽകുന്നതിന് പകരം ഒറ്റ ഫോം നിലവിൽ വരും. കെ-സ്വിഫ്റ്റ് എന്ന സംവിധാനം വഴിയാണ് ഏകജാലക അപേക്ഷ കൈകാര്യം ചെയ്യുന്നത്