ഇ പി എഫ് ഒ ആനുകൂല്യത്തിലൂടെ തൊഴിൽ ലഭിച്ചത് 21.43 ലക്ഷം പേർക്ക്
സംഘടിത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പ്രകാരം ഈ മാസം പകുതി വരെ 21.43 ലക്ഷം തൊഴിലുകൾ നൽകിയെന്ന് സർക്കാർ രേഖകൾ. 79,577 സ്ഥാപനങ്ങളിലായി 902 കോടി രൂപ ഈയിനത്തിൽ സർക്കാർ ചെലവിട്ടു.
ഇപിഎഫ് ഒയിൽ അംഗത്വമുള്ള സ്ഥാപനങ്ങളിൽ 15,000 രൂപയിൽ കുറഞ്ഞ വേതനത്തിൽ പുതുതായി നിയമനം നടത്തുമ്പോൾ അടുത്ത രണ്ടു വർഷത്തേക്ക് ഇപിഎഫ് ഒ വിഹിതം സർക്കാർ സബ്സിഡിയായി നൽകുന്നതാണ് പദ്ധതി.
ചെറുകിട-ഇടത്തരം വ്യവസായങ്ങളിൽ കൂടുതൽ നിയമനങ്ങൾക്ക് വഴിയൊരുക്കാനാണിത്. കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ ഇന്നുവരെ ആയിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത് അടുത്ത വർഷം മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
ഇ പി എഫ് യിലും, ഇ എസ് ഐ യിലും അംഗത്വമെടുത്ത് ഈ അവസരം എല്ലാ വ്യാപാരികളും, വ്യവസായികളും പ്രയോജനപ്പെടുത്തണമെന്ന് ലേബർ ലോ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി. ശ്രീ. യൂ.രാജേഷ് കുമാർ അഭ്യർത്ഥിക്കുന്നു.