ഇ എസ് ഐ കവർ ചെയ്യാത്ത എല്ലാ ഫാക്ടറികളിലും, സ്ഥാപനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശം നൽകി.
ഇ എസ് ഐ കവർ ചെയ്യാത്ത എല്ലാ ഫാക്ടറികളിലും, സ്ഥാപനങ്ങളിലും പരിശോധന നടത്താൻ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ എല്ലാ റീജനൽ ഡയറക്ടർ ഓഫീസുകൾക്ക് നിർദ്ദേശം നൽകി.
ജൂൺ 7 ന് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ജൂലൈ ഒന്നുമുതൽ സെപ്റ്റംബർ 30 നുള്ളിൽ എല്ലാ റീജിനൽ ഡയറക്ടറുടെ കീഴിൽ വരുന്ന രജിസ്റ്റർ ചെയ്യാത്ത യൂണിറ്റുകളും, ഫാക്ടറികളും, സ്ഥാപനങ്ങളും പരിശോധിച്ചു പ്രത്യേക ഫോർമറ്റിൽ വിവരങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇ എസ് ഐ വിഹിതം കുറച്ച് കൂടുതൽ സ്ഥാപനങ്ങളെ ഇ എസ് ഐ യുടെ പരിധിയിലേക്ക് കൊണ്ടു വരാനാണ് ഗവൺമെൻറ് ആലോചിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു സ്ഥാപനത്തിൽ 10 ൽ കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ ആ സ്ഥാപനം ഇ എസ് ഐ രജിസ്ട്രേഷൻ എടുക്കേണ്ടതാണെന്നുള്ള വിവരം എല്ലാ തൊഴിലുടമകളിലേക്ക് എത്തിക്കാനും ഈ സർവേയിലൂടെ സാധിക്കും എന്ന് കരുതുന്നു.